എന്‍പിആറുമായി സഹകരിക്കുമെന്ന് ഉദ്ധവ് താക്കറേ; മോദിയുമായി കൂടിക്കാഴ്ച്ച നടത്തി

ദേശീയ പൗരത്വ രജിസ്റ്ററിലൂടെ ആരെയും രാജ്യത്ത് നിന്ന് പുറത്താക്കില്ല. ഇക്കാര്യം മോദി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് എന്‍പിആറിനോട് മഹാരാഷ്ട്ര സഹകരിക്കും. ഇക്കാര്യത്തില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ലെന്നും താക്കറേ വ്യക്തമാക്കി.

Update: 2020-02-21 15:11 GMT

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററിനോട് മഹാരാഷ്ട്ര സര്‍ക്കാര്‍ സഹകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഉദ്ധവ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിയിലോ ജനസംഖ്യാ രജിസ്റ്ററിലോ ആശങ്കപ്പെടേണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പ്പറഞ്ഞെന്ന് ഉദ്ധവ് താക്കറേ പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്ററിലൂടെ(എന്‍പിആര്‍) ആരെയും രാജ്യത്ത് നിന്ന് പുറത്താക്കില്ല. ഇക്കാര്യം മോദി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് എന്‍പിആറിനോട് മഹാരാഷ്ട്ര സഹകരിക്കും. ഇക്കാര്യത്തില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ലെന്നും താക്കറേ വ്യക്തമാക്കി. മകനും മന്ത്രിസഭയിലെ അംഗവുമായ ആദിത്യ താക്കറേക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്.

അതേസമയം, എന്‍പിആര്‍ എന്‍ആര്‍സിയുടെ ഭാഗമാണെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങള്‍ എന്‍പിആറുമായി സഹകരിക്കില്ലെന്ന് പരസ്യമായി നിലപാടെടുത്തു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാരും ഇതേ നിലപാട് തന്നേയാണ് ആദ്യം സ്വീകരിച്ചിരുന്നത്.




Tags:    

Similar News