ഗോധ്രയിൽ 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് മൂന്ന് മദ്‌റസാ വിദ്യാർത്ഥികൾക്ക് ആക്രമണം

Update: 2019-08-02 07:51 GMT

ഗോധ്ര: ഗുജറാത്തിലെ ഗോധ്രയിൽ 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് മൂന്ന് മദ്‌റസാ വിദ്യാർത്ഥികൾക്ക് ആക്രമണം. ഹാഫിസ് സമീർ ഭഗത്, ഹാഫിസ് സുഹൈൽ ഭഗത്, ഹാഫിസ് സൽമാൻ ഗിതേലി എന്നിവരാണ് വ്യാഴാഴ്ച രാത്രി 11 മണിക്ക് ആക്രമണത്തിനിരയായത്. സംഭവത്തിൽ എഫ്.ഐ.ആർ തയ്യാറാക്കാൻ പോലിസ് തയ്യാറായില്ലെന്ന് ആരോപണമുണ്ട്. തലയ്ക്ക് ഗരുതുര പരിക്കേറ്റ മൂന്നു പേരും സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

ഖുർആൻ മനഃപാഠ സ്ഥാപനത്തിലെ വിദ്യാർത്ഥികളായ മൂന്നുപേരും ഒരു ഹോട്ടലിൽ നിന്ന് ചായകുടിച്ച് പുറത്തിറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കേസെടുക്കാൻ പോലിസ് തയ്യാറായില്ലെന്ന് മനുഷ്യാവകാശ പ്രവർത്തക ശബ്‌നം ഹാഷ്മി ആരോപിക്കുന്നു. 'രാത്രിയിൽ ചായ കുടിക്കാൻ ഹിന്ദു ഏരിയയിൽ എന്തിനു പോയി?' എന്ന് ചോദിച്ചു കൊണ്ടാണ് പോലിസ് എഫ്ഐആർ തയ്യാറാക്കാൻ വിസമ്മതിച്ചതെന്ന് സിയ നൊമാനി എന്നയാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതിനോടകം രാജ്യത്തെ വിവിധ മേഖലകളിൽ ജയ് ശ്രീ റാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്‌ലിംകൾക്കെതിരെ ഇരുപത്താറോളം ആക്രമണ സംഭവങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം വർദ്ധിച്ചു വരുന്ന ഹിന്ദുത്വ ആക്രമണങ്ങളിൽ സുപ്രിം കോടതി ഇടപെട്ടിട്ടും, അക്രമങ്ങൾക്കെതിരെ യാതൊരുവിധത്തിലുള്ള നീക്കങ്ങളും സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നതിൻറെ തെളിവാണ് ഗോധ്ര സംഭവം വ്യക്തമാക്കുന്നത്. 

Tags:    

Similar News