കശ്മീരികൾ സർക്കാരിനെ 'സത്യാഗ്രഹത്തിലൂടെ' ചെറുക്കുകയാണെന്ന് വസ്തുതാന്വേഷണ റിപോർട്ട്

ഒക്ടോബർ 5 മുതൽ 9 വരെ അഭിഭാഷക നിത്യ രാമകൃഷ്ണനും സോഷ്യോളജിസ്റ്റ് നന്ദിനി സുന്ദറും കശ്മീരിൽ നടത്തിയ വസ്തുതാന്വേഷണ പഠന റിപോർട്ട് പുറത്തുവിട്ടു.

Update: 2019-10-13 15:37 GMT

ന്യൂഡൽഹി: കാഷ്മീരിൻറെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കാനുള്ള നരേന്ദ്ര മോദി സർക്കാരിൻറെ തീരുമാനത്തിൽ താഴ്‌വരയിലെ ജനങ്ങൾ സന്തുഷ്ടരല്ലെന്ന് അഭിഭാഷക നിത്യ രാമകൃഷ്ണനും സോഷ്യോളജിസ്റ്റ് നന്ദിനി സുന്ദറും. കശ്മീരികൾ സർക്കാരിനെ 'സത്യാഗ്രഹത്തിലൂടെ' ചെറുക്കുകയാണെന്ന് ഒക്ടോബർ ആദ്യവാരം ഈ മേഖല സന്ദർശിച്ചതിന് ശേഷം തയാറാക്കിയ റിപോർട്ടിൽ പറയുന്നു.

സത്യാഗ്രഹത്തിലൂടെയും അഹിംസാത്മക നിസ്സഹകരണത്തിലൂടെയും കശ്മീരികൾ കേന്ദ്ര തീരുമാനത്തിനെതിരേ പ്രവർത്തിക്കുന്നെന്നാണ് റിപോർട്ട്. മുഴുവൻ നേതൃത്വവും ജയിലിലായതിനാൽ ഈ സത്യാഗ്രഹം ജനങ്ങൾ തന്നെയാണ് നടത്തുന്നത്. ചില പ്രദേശങ്ങളിൽ ആക്രമണ സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിലും അത് ജനങ്ങൾ സ്വയം സംഘടിച്ച് നടത്തുന്നതാണെന്ന് റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.

കശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം കേന്ദ്രം നടത്തിയിട്ടുള്ള വാഗ്ദാനങ്ങൾ ജനങ്ങൾ വിശ്വാസത്തിലെടുക്കുന്നില്ല. ആശയവിനിമയ ഉപരോധം, കനത്ത സൈനിക സാന്നിധ്യം, കടുത്ത അടിച്ചമർത്തൽ, അടിസ്ഥാനപരമായ അവകാശങ്ങൾ നിഷേധിക്കൽ തുടങ്ങിയ നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നതിനാലാണ് ജനങ്ങൾ ഇങ്ങനെ പ്രതികരിക്കുന്നതെന്നും അവർ പറയുന്നു.

താഴ്വരയിൽ പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്. ഇത് സായുധർ കാരണമല്ലെന്നും അവർ കൂട്ടിച്ചേർത്തു. സായുധരെ ഭയപ്പെടാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വെള്ളിയാഴ്ച സർക്കാർ പ്രാദേശിക പത്രങ്ങളിൽ മുഴുവൻ പേജ് പരസ്യം നൽകിയിരുന്നു.

Tags:    

Similar News