മഹാരാഷ്ട്രയില്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്കുനേരെ ശിവസേനയുടെ ആക്രമണം

ദയാബായി പട്ടേല്‍ ഫിസിക്കല്‍ എജ്യുക്കേഷനില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ഥികളെയാണ് ശിവസേനയുടെ യുവ വിഭാഗമായ യുവസേനാ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പോലിസ് പറഞ്ഞു.

Update: 2019-02-21 14:47 GMT

മുംബൈ: പുല്‍വാമ ആക്രമണത്തിന്റെ മറവില്‍ കശ്മീരികള്‍ക്കെതിരേ രാജ്യവ്യാപകമായി തീവ്രഹിന്ദുത്വ സംഘടനകളുടെ നടത്തിവരുന്ന ആക്രമണം തുടരുന്നു. ഏറ്റവും ഒടുവിലായി മഹാരാഷ്ട്രയിലാണ് കശ്മീരികള്‍ക്കെതിരേ ആക്രമണമുണ്ടായത്.

ദയാബായി പട്ടേല്‍ ഫിസിക്കല്‍ എജ്യുക്കേഷനില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ഥികളെയാണ് ശിവസേനയുടെ യുവ വിഭാഗമായ യുവസേനാ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പോലിസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. രാത്രി പത്തോടെ അത്താഴം കഴിച്ച് താമസ സ്ഥലത്തേക്ക് തിരിച്ചുവരുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

യുവസേന പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുനിര്‍ത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇരകള്‍ ലൊഹാറാ പോലിസില്‍ പരാതി നല്‍കി. പ്രതികളെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്ന് നിര്‍ബന്ധിച്ചതായി ആക്രമണത്തിനിരയായ വിദ്യാര്‍ഥികളില്‍ ഒരാള്‍ പറഞ്ഞു. നാലു ദിവസത്തിനകം ഇവിടം വിടണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Tags: