കശ്മീർ: ആശങ്കയോടെ നിരീക്ഷിക്കുന്നുവെന്ന് യുഎഇ

മേഖലയില്‍ സമാധാനവും സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താന്‍ ചര്‍ച്ച ആവശ്യമാണെന്നും യുഎഇ വിദേശ സഹമന്ത്രി ഡോ അന്‍വര്‍ ഗര്‍ഗാഷ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വാമി' നു നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Update: 2019-08-10 10:11 GMT

മനാമ: കശ്മീര്‍ സംഭവ വികാസങ്ങളെ ആശങ്കയോടെ നിരീക്ഷിക്കുകയാണെന്നും എതിരിട്ടു നില്‍ക്കുന്ന എല്ലാ കക്ഷികളും ആത്മസംയമനം പാലിക്കണമെന്നും യുഎഇ ആഹ്വാനം ചെയ്തു.

മേഖലയില്‍ സമാധാനവും സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താന്‍ ചര്‍ച്ച ആവശ്യമാണെന്നും യുഎഇ വിദേശ സഹമന്ത്രി ഡോ അന്‍വര്‍ ഗര്‍ഗാഷ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വാമി' നു നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

തീവ്രതയിലേക്കും ഏറ്റുമുട്ടലുകളിലേക്കും പോകാതെ ഇപ്പോഴത്തെ പ്രതിസന്ധി ആശയ വിനിയമത്തിലൂടെയും ക്രിയാത്മകമായ സംവാദത്തിലൂടെയും മറികടക്കാനുള്ള കഴിവ് ഇന്ത്യയിലെയും പാകിസ്ഥാനിലെയും നേതൃത്വങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം യാഥാർഥ്യങ്ങൾ അംഗീകരിച്ച്‌ പാകിസ്ഥാൻ ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളിൽനിന്ന്‌ വിട്ടുനിൽക്കണമെന്ന്‌ വിദേശകാര്യമന്ത്രാലയം വക്താവ്‌ രവീഷ്‌കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനയുടെ 370–-ാം വകുപ്പ്‌ അസാധുവാക്കിയതിനു പിന്നാലെയുള്ള പാകിസ്ഥാന്റെ നടപടികൾ ഏകപക്ഷീയമാണ്‌ . ഉഭയകക്ഷി വ്യാപാരം നിർത്തിവയ്‌ക്കാനുള്ള നീക്കവും സംഝോത സർവീസ്‌ റദ്ദാക്കിയ നടപടിയും ഏകപക്ഷീയമാണ്‌. ഇവ പുനഃപരിശോധിക്കണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Tags:    

Similar News