പൗരത്വ ഭേദഗതി ബില്ല് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്ന് കാന്തപുരം

പൗരത്വ ഭേദഗതിബില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ്. ഇതിനെ അംഗീകരിക്കാനാവില്ല. രാജ്യത്തൊട്ടാകെ പ്രതിഷേധം നടത്തും.

Update: 2019-12-12 08:18 GMT

കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ല് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍. ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മതപരമായ വിവേചനം എന്തുകൊണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതിബില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ്. ഇതിനെ അംഗീകരിക്കാനാവില്ല. രാജ്യത്തൊട്ടാകെ പ്രതിഷേധം നടത്തും. വിഷയം സുപ്രിംകോടതിയില്‍ നേരിടാമോയെന്ന് നിയമോപദേശം തേടും. സാധിക്കുമെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യം മുഴുവന്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെതിരേ വലിയ പ്രതിഷേധം ഉയരുകയാണ്. ബില്ലിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ പൗരത്വഭേദഗതി ബില്ലിനെതിരേ ഇന്ന് മുസ്‌ലിം ലീഗ് എംപിമാര്‍ സുപ്രിംകോടതിയില്‍ നേരിട്ടെത്തി ഹരജി നല്‍കി.

അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ ആളിക്കത്തുന്നു. തലസ്ഥാനമായ ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇപ്പോഴും തെരുവിലാണ്. പലയിടങ്ങളിലും പോലിസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടിയതായും റിപോര്‍ട്ടുകളുണ്ട്. 

Tags:    

Similar News