അസമില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ പുനസ്ഥാപിച്ചു

വൊടഫോണ്‍, ബിഎസ്എന്‍എല്‍, റിലൈന്‍സ് ജിയോ തുടങ്ങിയവരും സര്‍വ്വീസ് പുനസ്ഥാപിച്ചിട്ടുണ്ട്.

Update: 2019-12-20 07:36 GMT

ഗുവാഹത്തി: അസമില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ശക്തമായതോടെ റദ്ദാക്കിയ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ പുനസ്ഥാപിച്ചു. ഇന്ന് രാവിലെയാണ് സര്‍വ്വീസുകള്‍ പുനസ്ഥാപിച്ചത്. ഇന്റര്‍നെറ്റ് റദ്ദാക്കിയിട്ട് ഇത് പത്താം ദിവസമാണ്.

ഇന്നലെ രാത്രിയോടെ തന്നെ ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിക്കാന്‍് ഗുവാഹത്തി ഹോക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ മൊബൈല്‍ കമ്പനികള്‍ക്ക് അതുസംബന്ധിച്ച ഉത്തവ് കൈമാറിയില്ലെന്ന് അരോപണമുണ്ട്.

സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് ഇത് സംബന്ധിച്ച ഒരു നിര്‍ദേശവും ലഭിക്കാത്ത സാഹചര്യത്തിലാണ് സര്‍വ്വീസുകള്‍ പുനസ്ഥാപിച്ചതെന്ന് എയര്‍ടെല്‍ കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വൊടഫോണ്‍, ബിഎസ്എന്‍എല്‍, റിലൈന്‍സ് ജിയോ തുടങ്ങിയവരും സര്‍വ്വീസ് പുനസ്ഥാപിച്ചിട്ടുണ്ട്.




Tags:    

Similar News