കശ്മീര്‍: 1980 മുതലുള്ള മനുഷ്യാവകാശലംഘനങ്ങള്‍ അന്വേഷിക്കണം-സുപ്രിം കോടതി

Update: 2023-12-11 08:53 GMT

ന്യൂഡല്‍ഹി: കശ്മീരില്‍ 1980 മുതലുണ്ടായ മനുഷ്യാവകാശലംഘനങ്ങള്‍ അന്വേഷിക്കണമെന്നും ഇതിനു വേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും സുപ്രിംകോടതി. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരെയുള്ള ഹരജികളിലെ വിധി പ്രസ്താവത്തിനിടെയാണ് ജസിറ്റിസ് സഞ്ജീവ് കൗളിന്റെ ആവശ്യം. ഭരണകൂടവും അല്ലാത്തവരും ചെയ്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ സത്യഅനുരഞ്ജന കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. കമ്മീഷന്റെ പ്രവര്‍ത്തനം സമയബന്ധിതമായി നടത്തണം. എന്നാല്‍ വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് കമ്മീഷന്‍ രൂപീകരിക്കണോയെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലെും മറ്റിടങ്ങളിലെയും പല രാജ്യങ്ങളിലും ആഭ്യന്തര കലഹങ്ങള്‍ക്ക് ശേഷം ഇത്തരം കമ്മീഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്. അവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനും നീതി വിതരണത്തിലൂടെ സമുദായങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഇത് സഹായിക്കും.

Tags: