ഇറാഖില്‍ പ്രക്ഷോഭകര്‍ക്കു നേരെ വീണ്ടും വെടിവയ്പ്; ഏഴുമരണം

പ്രക്ഷോഭം തുടങ്ങിയ ശേഷം ഒക്‌ടോബറില്‍ 260ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്കുകള്‍.

Update: 2019-11-10 03:05 GMT

ബാഗ്ദാദ്: ഇറാഖില്‍ ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭകത്തില്‍ വീണ്ടും വെടിവയ്പ്. ബാഗ്ദാദില്‍ നാലുപേരും ബര്‍സയില്‍ മാന്നുപേരും കൊല്ലപ്പെട്ടു. പ്രക്ഷോഭകാരികള്‍ സംഘടിച്ച ട്രൈഗീസ് നദിക്ക് കുറുകെയുള്ള മൂന്ന് പാലങ്ങളില്‍ നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്നതിനിടെയാണ് സുരക്ഷാ സേന വെടിവച്ചത്. ബാഗ്ദാദില്‍ താഹിര്‍ സ്വക്‌യറിലാണ് പട്ടാളം വെടിവയ്പ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തത്. മൂന്ന് പേര്‍ വെടിവയ്പിലും നാലാമത്തെയാള്‍ ടിയര്‍ ഗ്യാസ് ഷെല്ല് തലയില്‍ പതിച്ചുമാണ് മരണപ്പെട്ടത്. ബര്‍സയില്‍ പ്രവിശ്യ സര്‍ക്കാര്‍ ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ ഇറാഖ് സൈന്യം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മൂന്നുപേരാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭം തുടങ്ങിയ ശേഷം ഒക്‌ടോബറില്‍ 260ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്കുകള്‍. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.







Tags:    

Similar News