പൗരത്വ ഭേദഗതി ബിൽ രാജ്യസഭയില്‍ പാസായതിന് പിന്നാലെ ഐപിഎസ് ഓഫീസര്‍ സര്‍വീസില്‍ നിന്ന് രാജിവച്ചു

ഭരണഘടനയുടെ അടിസ്ഥാന സവിശേഷതക്കെതിരെയാണ് ബില്ലെന്നും അബ്ദുര്‍ റഹ്മാന്‍ തന്റെ രാജി പ്രഖ്യാപിച്ചു കൊണ്ട് ട്വിറ്ററിലൂടെ പ്രതികരിച്ചു.

Update: 2019-12-11 17:47 GMT

മുംബൈ: പൗരത്വ ഭേദഗതി ബിൽ രാജ്യസഭയില്‍ പാസായതിന് പിന്നാലെ ഐപിഎസ് ഓഫീസര്‍ സര്‍വീസില്‍ നിന്ന് രാജിവച്ചു. മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ അബ്ദുര്‍ റഹ്മാനാണ് രാജിവെച്ചത്.

ദേശീയ പൗരത്വ ഭേദഗതി ബില്ല് രാജ്യത്തെ മതബഹുസ്വരതക്കെതിരാണ്. നീതിയെ സ്‌നേഹിക്കുന്ന എല്ലാ മനുഷ്യരും ജനാധിപത്യ മാര്‍ഗത്തില്‍ ബില്ലിനെ എതിര്‍ക്കണം. ഭരണഘടനയുടെ അടിസ്ഥാന സവിശേഷതക്കെതിരെയാണ് ബില്ലെന്നും അബ്ദുര്‍ റഹ്മാന്‍ തന്റെ രാജി പ്രഖ്യാപിച്ചു കൊണ്ട് ട്വിറ്ററിലൂടെ പ്രതികരിച്ചു.


 പൗരത്വ ഭേദഗതി ബിൽ 2019 ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയ്ക്ക് വിരുദ്ധമാണ്. ഈ ബില്ല് പാസാക്കിയ നടപടിയെ ഞാൻ അപലപിക്കുന്നു. നിസ്സഹകരണ സമരത്തിന്റെ ഭാ​ഗമായി ഞാൻ നാളെ മുതൽ ഓഫീസിൽ പോകില്ലെന്ന് തീരുമാനിച്ചു. ഞാൻ സർവീസിൽ നിന്ന് വിരമിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്നാണ് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായത്. 125 പേര്‍ അനുകൂലിച്ചും 105 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. ലോക്‌സഭയില്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ശിവസേന രാജ്യസഭയില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. രാത്രി എട്ടുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഇരുസഭകളും പാസാക്കി ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.

Tags:    

Similar News