രാജ്യത്ത് 46,232 പേര്‍ക്ക് കൂടി കൊറോണ; വൈറസ് ബാധിതരുടെ എണ്ണം 90 ലക്ഷം കവിഞ്ഞു

ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 564 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,32,726 ആയി ഉയര്‍ന്നിട്ടുണ്ട്.

Update: 2020-11-21 05:42 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 46,232 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 40,000 ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 90,50,598 ആയി ഉയര്‍ന്നു.

ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 564 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,32,726 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 4,39,747 പേരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 49,715 പേരാണ് രോഗമുക്തി നേടി ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗമുക്തരുടെ എണ്ണം 84,78,124 ആയി എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്നലെ വരെ 13,06,57,808 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇന്നലെ മാത്രം 10,66,022 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഐസിഎംആര്‍ അറിയിച്ചു.

Tags:    

Similar News