തൃശ്ശൂരില്‍ യുവാവ് ഭാര്യയേയും മാതാപിതാക്കളേയും വെട്ടിപരിക്കേല്‍പ്പിച്ചു

തൃശ്ശൂര്‍ തളിക്കുളം അരവശ്ശേരി വീട്ടില്‍ നൂറുദ്ദീന്‍ (55), ഭാര്യ നസീമ (50), ദമ്പതികളുടെ മകള്‍ അഷിത (25) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. നുറൂദ്ദീന്റെ തലയിലും അഷിതയുടെ ദേഹത്ത് മുഴുവനും വെട്ടേറ്റിട്ടുണ്ട്.

Update: 2022-08-20 15:57 GMT

തൃശ്ശൂര്‍: യുവാവ് ഭാര്യയേയും അവരുടെ മാതാപിതാക്കളേയും വെട്ടിപരിക്കേല്‍പ്പിച്ചു. തൃശ്ശൂര്‍ തളിക്കുളം അരവശ്ശേരി വീട്ടില്‍ നൂറുദ്ദീന്‍ (55), ഭാര്യ നസീമ (50), ദമ്പതികളുടെ മകള്‍ അഷിത (25) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. നുറൂദ്ദീന്റെ തലയിലും അഷിതയുടെ ദേഹത്ത് മുഴുവനും വെട്ടേറ്റിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരേയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ മൂന്ന് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരെ ആക്രമിച്ച അഷിതയുടെ ഭര്‍ത്താവ് ഒളിവില്‍ പോയെന്നാണ് പോലിസ് പറയുന്നത്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.

Tags:    

Similar News