അഞ്ചു വര്‍ഷത്തിനിടെ മാവോവാദി ആക്രമണത്തില്‍ കേരളത്തിലെ പോലിസ് ഉദ്യോഗസ്ഥര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സഹ മന്ത്രി

മാവോവാദി ആക്രമണത്തെക്കുറിച്ചുള്ള എന്‍ കെ പ്രേമചന്ദ്രന്‍ എപിയുടെ സബ്മിഷന് മറുപടിയായി ലോകസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

Update: 2019-11-19 13:44 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാവോവാദി ആക്രമണത്തില്‍ കേരളത്തിലെ പോലിസ് ഉദ്യോഗസ്ഥര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മുറിവേറ്റിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. മാവോവാദി ആക്രമണത്തെക്കുറിച്ചുള്ള എന്‍ കെ പ്രേമചന്ദ്രന്‍ എപിയുടെ സബ്മിഷന് മറുപടിയായി ലോകസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

2016 -2019 കാലയളവില്‍ ഏഴു മാവോവാദികള്‍ കൊല്ലപ്പെട്ടു. ഇതില്‍ രണ്ടു പേര്‍ 2016ലും അഞ്ച് പേര്‍ 2019ലുമാണ് കൊല്ലപ്പെട്ടത്. 2014 മുതല്‍ 2019 ഒക്ടോബര്‍ 31 വരെ 26 ഏറ്റുമുട്ടലുകളും ഒമ്പതു വെടിവയ്പുകളുമുണ്ടായി.

ആറു വെടിവയ്പുകള്‍ 2016-2019 കാലയളവിലാണ് ഉണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മാവോ വാദി ആക്രമണത്തെ കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടില്ല എന്നും മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കി.

Tags:    

Similar News