ഫാസിലിന്റെ കൊലയാളികളെ ഒളിവില്‍ താമസിപ്പിച്ചു; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Update: 2022-08-18 07:23 GMT

മംഗളൂരു: സൂറത്കലില്‍ ഫാസിലിന്റെ കൊലയാളികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സഹായം ചെയ്തുകൊടുത്ത ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത ഹര്‍ഷിത്(28) ആണ് മംഗലാപുരം പോലിസിന്റെ പിടിയിലായത്.

ജൂലായ് 28ന് രാത്രിയാണ് സൂറത്കലില്‍ വെച്ച് മംഗലപേട്ട് സ്വദേശിയായ ഫാസില്‍ വെട്ടേറ്റ് മരിച്ചത്. എച്ച്പിസിഎല്‍ ബുള്ളറ്റ് ടാങ്കറിന്റെ പാര്‍ട്ട് ടൈം ക്ലീനറായി ജോലി ചെയ്യുകയായിരുന്നു ഫാസില്‍. കാറിലെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഫാസിലിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഏഴ് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ ബജ്‌പെ സ്വദേശി സുഹാസ്(29), കാട്ടിപ്പള്ള സ്വദേശികളായ മോഹന്‍ എന്ന മോഹന്‍ സിങ്(26), ഗിരിധര്‍ (23), അഭിഷേക് (23), ദീക്ഷിത് (21), ശ്രീനിവാസ് (26), കൊലയാളികള്‍ക്ക് കാറ് കൈമാറിയ അജിത് ക്രാസ്റ്റ എന്നിവരാണ് അറസ്റ്റിലായത്.

Tags:    

Similar News