പ്രസിഡന്റിന്റെ വധം: സൈന്യത്തെ അയക്കാന്‍ യുഎസിനോട് ആവശ്യപ്പെട്ട് ഹെയ്തി

അക്രമി സംഘത്തിന്റെ വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ മൊയ്‌സിന്റെ ഭാര്യയെ വിദദ്ധ ചികില്‍സയ്ക്കായി അമേരിക്കയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Update: 2021-07-10 16:57 GMT

പോര്‍ട്ടോപ്രിന്‍സ്: പ്രസിഡന്റ് ജൊവനല്‍ മൊയ്‌സിനെ ഒരു സംഘം വീട്ടില്‍ അതിക്രമിച്ച് കയറി വെടിവച്ച് കൊന്നതിനു പിന്നാലെ യുഎസിനോട് സൈന്യത്തെ അയക്കാന്‍ ആവശ്യപ്പെട്ട് കാരിബീയന്‍ രാജ്യമായ ഹെയ്തി. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും നേരത്തേ തന്നെ പിടിമുറുക്കിയ രാജ്യത്ത് പ്രസിഡന്റിന്റെ വധം പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്.

അക്രമി സംഘത്തിന്റെ വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ മൊയ്‌സിന്റെ ഭാര്യയെ വിദദ്ധ ചികില്‍സയ്ക്കായി അമേരിക്കയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊലപാതകവുമായി ബന്ധപ്പെട്ട് 20 പേരെ ഹെയ്തി ഭരണകൂടം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വീട്ടിലെത്തിയ സംഘമാണ് പ്രസിഡന്റിനെതിരേ വെടിവയ്പ്പ് നടത്തിയത്. സുരക്ഷാ ചുമതലയുണ്ടായിരുന്ന സൈനികര്‍ പ്രദേശം അടയ്ക്കുകയും അക്രമികളില്‍ ചിലരെ കൊലപ്പെടുത്തുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കൊളംബിയന്‍ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഹെയ്തി അധികൃതരുടെ അനുമാനം. കാലാവധി കഴിഞ്ഞിട്ടും അധികാരം വിട്ടൊഴിയാന്‍ കൊല്ലപ്പെട്ട പ്രസിഡന്റ് മൊയ്‌സ് ശ്രമം നടത്തിയിരുന്നു. ഭരണഘടനയില്‍ ഭേദഗതി വരുത്തി അധികാരത്തില്‍ തുടരാനായിരുന്നു ശ്രമം.അതിനിടെ ഒരു വര്‍ഷത്തിനിടെ നിരവധി പ്രധാനമന്ത്രിമാര്‍ ഹെയ്തിയില്‍ ചുമതലയേറ്റിരുന്നു. പുതിയ പ്രധാനമന്ത്രി ചുമതലയേറ്റ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പ്രസിഡന്റിന് നേരെ ആക്രമണമുണ്ടായത്. അതിനിടെ, അമേരിക്കയുടെ എഫ്ബിഐ സംഘം ഹെയ്തിയിലെത്തി അന്വേഷണം നടത്തുമെന്ന് ജോ ബൈഡന്‍ ഭരണകൂടം അറിയിച്ചു. നിലവില്‍ സൈനിക സഹായം നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അമേരിക്ക അറിയിച്ചു.

Tags:    

Similar News