പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണം പരിഗണനയില്‍

90വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പുതിയത് നിര്‍മിക്കാനാണ് ആലോചന. മന്ത്രിമാരുടെയും എംപിമാരുടെയും ഓഫിസുകളടക്കം ഉള്‍ക്കൊള്ളുന്ന കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്.

Update: 2019-09-18 16:54 GMT

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. 90വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പുതിയത് നിര്‍മിക്കാനാണ് ആലോചന. മന്ത്രിമാരുടെയും എംപിമാരുടെയും ഓഫിസുകളടക്കം ഉള്‍ക്കൊള്ളുന്ന കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്.

ഇക്കാര്യത്തില്‍ ആര്‍ക്കിടെക്ചര്‍ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന രൂപരേഖ പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ. നമ്മുടെ വിദഗ്ധര്‍ ആശയങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിന് ശേഷം ആരെങ്കിലും ഇത് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

എംപിമാരെ കൂടുതലായി ഉള്‍ക്കൊള്ളാന്‍ സാധിക്കും വിധം പാര്‍ലമെന്റിലെ ഇരുസഭകളുടെയും ചേംബര്‍ നവീകരിക്കുന്ന കാര്യവും കേന്ദ്ര പരിഗണനയിലുണ്ട്. രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം വരുന്ന ലുട്ട്യന്‍സ് ഡല്‍ഹിയിലെ വികസനത്തിനുള്ള മെഗാ പദ്ധതി നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.

Tags:    

Similar News