ഇന്ധന നികുതി വര്‍ധന: ബിജെപി സര്‍ക്കാര്‍ പിച്ചച്ചട്ടിയില്‍ കൈയിട്ട്‌വാരുന്നു: എസ് ഡിപിഐ

Update: 2020-03-14 11:34 GMT

കോഴിക്കോട്: കോവിഡ് 19 വ്യാപനം ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ക്കിടെ രാജ്യത്തെ ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പെട്രോള്‍, ഡീസല്‍ നികുതി അമിതമായി വര്‍ധിപ്പിച്ച് ബിജെപി സര്‍ക്കാര്‍ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുകയാണെന്ന് എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ വര്‍ധനയും റോഡ് സെസ് വര്‍ധനവും പ്രാബല്യത്തില്‍ വരുന്നതോടെ ലിറ്ററിന് ശരാശരി മൂന്നു രൂപയുടെ വര്‍ധനവുണ്ടാവും. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോഴാണ് രാജ്യത്ത് ഇന്ധനവില അമിതമായി വര്‍ധിക്കുന്നത്. ആഗോള വിപണിയില്‍ വില കുറയുന്നതിന്റെ നേട്ടം കോര്‍പറേറ്റുകളുടെ ഖജനാവിലെത്തുമ്പോള്‍ രാജ്യത്തിനുണ്ടാവുന്ന നികുതി നഷ്ടം നികത്തേണ്ട ബാധ്യത സാധാരണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുവരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.




Tags:    

Similar News