യു എ ഇ യിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ക്ക് തുടക്കം

എയര്‍ അറേബ്യ, എമിറേറ്റ്‌സ് വിമാനങ്ങളാണ് നെടുമ്പാശേരിയില്‍ നിന്നും സര്‍വ്വീസ് നടത്തിയത്. എയര്‍ അറേബ്യ ജി9426 69 യാത്രക്കാരുമായി ഷാര്‍ജയിലേയ്ക്കും എമിറേറ്റസ് ഇകെ531 99 യാത്രക്കാരുമായി ദുബായിലേയ്ക്കും പുറപ്പെട്ടു.

Update: 2021-08-05 11:59 GMT

കൊച്ചി: ഏറെ നാളത്തെ അനിശ്ചിതത്ത്വത്തിന് ശേഷം യുഎഎയിലേയ്ക്കുള്ള യാത്രാവിമാനങ്ങള്‍ക്ക് അനുമതി. യുഎഅധികൃതരുടെ നിബന്ധനകളോടെയുള്ള അനുമതി ലഭിച്ച ആദ്യദിനം തന്നെ രണ്ട് വിമാന സര്‍വീസുകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടു.എയര്‍ അറേബ്യ, എമിറേറ്റ്‌സ് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തിയത്. എയര്‍ അറേബ്യ ജി9426 69 യാത്രക്കാരുമായി ഷാര്‍ജയിലേയ്ക്കും എമിറേറ്റസ് ഇകെ531 99 യാത്രക്കാരുമായി ദുബായിലേയ്ക്കും പുറപ്പെട്ടു. കസ്റ്റംസ്, ഇമിഗ്രേഷന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികള്‍ എന്നിവയുമായുള്ള ഏകോപിത പ്രവര്‍ത്തനം കാരണമാണ് ആദ്യദിനം രാജ്യാന്തര പുറപ്പെടല്‍ സുഗമമാക്കാന്‍ കഴിഞ്ഞതെന്ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.

മുഖ്യമന്ത്രിയുടേയും ബോര്‍ഡിന്റേയും നിര്‍ദേശാനുസരണം, യുഎഇയിലേയ്ക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് സിയാല്‍ നിരന്തരമായി അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ദുബായ് സുപ്രീം കമ്മറ്റി ഓഫ് െ്രെകസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ അറിയിപ്പ് വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ റാപിഡ് പിസിആര്‍ സെന്റര്‍ ഡിപ്പാര്‍ച്ചര്‍ മേഖലയില്‍ സ്ഥാപിക്കാന്‍ സിയാലിന് കഴിഞ്ഞു. മറ്റ് നിബന്ധനകളോടെ യുഎഇയിലേയ്ക്കുള്ള യാത്രയ്ക്ക് അനുമതി ലഭിച്ച ആദ്യ ദിനം തന്നെ രണ്ട് വിമാന സര്‍വീസ് നടത്താന്‍ സിയാലിനായെന്ന് സുഹാസ് കൂട്ടിച്ചേര്‍ത്തു.നിലവില്‍ ലഭ്യമായ സമയക്രമം അനുസരിച്ച് എയര്‍ അറേബ്യ പ്രതിദിനം രണ്ട് സര്‍വീസുകള്‍ നടത്തും.

ഒരു വിമാനം ഉച്ചയ്ക്ക് 330 ന് വന്ന് 4.40 ന് മടങ്ങും. രണ്ടാമത്തേത് 6.40 വൈകീട്ട് 640 ന് വന്ന് 720 ന് മടങ്ങും. എമിറേറ്റസ് എല്ലാദിനവം സര്‍വീസുകള്‍ നടത്തും. എമിറേറ്റ്‌സ് വിമാനം രാവിലെ 8.44 ന് വന്ന് 10.30 ന് മടങ്ങും. എതിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നി ഉടനെ സര്‍വീസുകള്‍ തുടങ്ങും.യുഎഇ അധികൃതര്‍ നിലവില്‍ ഉപാധികളോടെയാണ് ഇന്ത്യാക്കാര്‍ക്ക് യാത്രനുമതി നല്‍കിയിട്ടുള്ളത്. താമസ വിസയുള്ളവരും രണ്ട് ഡോസ് വാക്‌സിന് യുഎഇയില്‍ നിന്ന് എടുത്തിട്ടുള്ളവര്‍ക്കുമാണ് അനുമതി. ഇവര്‍ ജിഡിആര്‍എഫ്എ / ഐസിഎ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യണം. 48 മണിക്കൂര്‍ പ്രാബല്യമുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, പുറപ്പടെല്‍ വിമാനത്താവളത്തില്‍ നിന്നെടുത്ത റാപിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടീഫിക്കറ്റ് എന്നിവയും ഹാജരാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News