സുരക്ഷ ജീവനക്കാരില്‍ നിന്നും 19 തോക്കുകള്‍ പിടിച്ചെടുത്ത സംഭവം:ലൈസന്‍സ് ഹാജരാക്കിയില്ല ; പോലിസ് കേസെടുത്തു

പിടിച്ചെടുത്ത തോക്കുകളുടെ ലൈസന്‍സ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ സ്വകാര്യ കമ്പനി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിയാതെ വന്നതോടെയാണ് സംഭവത്തില്‍ കളമശേരി പോലിസ് കേസെടുത്തിരിക്കുന്നത്

Update: 2021-09-07 06:06 GMT

കൊച്ചി: സ്വകാര്യ ഏജന്‍സികളുടെ സുരക്ഷ ജീവനക്കാരില്‍ നിന്നും ഇന്നലെ 19 തോക്കുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പോലിസ് കേസെടുത്തു.പിടിച്ചെടുത്ത തോക്കുകളുടെ ലൈസന്‍സ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ സ്വകാര്യ കമ്പനി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിയാതെ വന്നതോടെയാണ് സംഭവത്തില്‍ കളമശേരി പോലിസ് കേസെടുത്തിരിക്കുന്നത്.നേരത്തെ തിരുവനന്തപുരം കരമനയില്‍ നിന്നും സമാന രീതിയില്‍ പോലിസ് തോക്കുകള്‍ പിടികൂടിയിരുന്നു.

ഇതിന്റെ തുടര്‍ നടപടിയെന്ന നിലയിലാണ് കൊച്ചിയിലും പരിശോധന നടത്തിയത്.എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷ നല്‍കുന്ന സ്വകാര്യ ഏജന്‍സിയുടെ ജീവനക്കാരില്‍ നിന്നാണ് തോക്കുകള്‍ പിടികൂടിയത്.മുബൈ ആസ്ഥാനമായുള്ള കമ്പനിയാണിതെന്നാണ് വിവരം.തോക്കുകള്‍ കൊണ്ടുവരുന്ന സ്ഥലത്തെ ലൈസന്‍സും അതുപയോഗിക്കുന്ന സ്ഥലത്തെ എഡിഎമ്മിന്റെ ലൈസന്‍സും വേണമെന്നിരിക്കെ ഇവരുടെ പക്കല്‍ ഇതൊന്നുമില്ലെന്നാണ് വിവരം.തോക്കു കൈവശം വെച്ചവര്‍ക്കെതിരെയും അവരെ നിയോഗിച്ച ഏജന്‍സിക്കെതിരെയുമായിരിക്കും കേസെടുക്കുക ഇതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

Tags:    

Similar News