എസ് ഡിപിഐയ്‌ക്കെതിരേ വ്യാജ വാര്‍ത്ത: 12 മാധ്യമങ്ങള്‍ക്ക് കോടതിയുടെ നോട്ടീസ്

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരെ എസ് ഡിപി ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്നായിരുന്നു വാര്‍ത്താമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത നല്‍കിയത്

Update: 2020-01-25 01:47 GMT

ബെംഗളൂരു: എസ് ഡിപിഐ(സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ)യ്‌ക്കെതിരേ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനും പ്രക്ഷേപണം ചെയ്തതിനും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനും 12 മാധ്യമങ്ങള്‍ക്ക് ബെംഗളൂരുവിലെ സിവില്‍ കോടതി നോട്ടീസയച്ചു. എസ് ഡിപിഐ ബെംഗളൂരു ജില്ലാ സെക്രട്ടറിയും മീഡിയാ കോ-ഓഡിനേറ്ററുമായ മുസമ്മില്‍ പാഷ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരെ എസ് ഡിപി ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്നായിരുന്നു വാര്‍ത്താമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത നല്‍കിയത്. വാര്‍ത്താ ചാനലുകളായ സുവര്‍ണ ന്യൂസ്, പബ്ലിക് ടിവി, ടിവി 9, ന്യൂസ് 18 കന്നഡ, പവര്‍ ടിവി, ന്യൂസ് 5 കന്നഡ എന്നിവയ്ക്കും കന്നഡ പ്രഭ, വിജയകരണക, ഉദയവാനി, ഹൊസഡിഗന്ത, വിജയവാണി എന്നീ പത്രങ്ങള്‍ക്കുമാണ് നോട്ടീസ് അയച്ചത്. എസ് ഡിപി ഐയ്ക്കു വേണ്ടി അഭിഭാഷകരായ മോഹന്‍ കുമാര്‍, അബ്ദുല്‍ മജീദ് ഖാന്‍, അന്‍സാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.






Tags:    

Similar News