വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക പദവിയിൽ കേന്ദ്രം തൊടില്ല: അമിത് ഷാ

ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം വടക്കുകിഴക്കൻ സംസഥാനങ്ങളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ട്. ആർട്ടിക്കിൾ 371 റദ്ദാക്കില്ലെന്ന് ഞാൻ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

Update: 2019-09-08 11:53 GMT

ഗുഹാത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക വ്യവസ്ഥകൾ നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 371 ൽ കേന്ദ്രം മാറ്റം വരുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുവാഹത്തിയിൽ വടക്കുകിഴക്കൻ കൗൺസിലിൻറെ 68-ാമത് പ്ലീനറി സെഷനിൽ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.

ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം വടക്കുകിഴക്കൻ സംസഥാനങ്ങളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ട്. ആർട്ടിക്കിൾ 371 റദ്ദാക്കില്ലെന്ന് ഞാൻ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എട്ട് മുഖ്യമന്ത്രിമാരുടെ സാന്നിധ്യത്തിൽ കേന്ദ്രം 371 ആർട്ടിക്കിൾ തൊടില്ലെന്ന് ഞാൻ വീണ്ടും പറയുന്നു.

ആർട്ടിക്കിൾ 370 താൽക്കാലിക സ്വഭാവമാണെന്നും ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് അവരുടെ ഗോത്ര സംസ്കാരം സംരക്ഷിക്കുന്നതിന് ആർട്ടിക്കിൾ 371 പ്രകാരം പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ആഗസ്ത് 31 ന് ദേശീയ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചതിനുശേഷം ഷായുടെ ആദ്യ സന്ദർശനമാണിത്. അസമിൽ രണ്ടുദിവസം തങ്ങി മന്ത്രി സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്ന് എൻഡിടിവി റിപോർട്ട് ചെയ്യുന്നു. അന്തിമ പട്ടികയിൽ 19 ലക്ഷത്തിലധികം ആളുകൾ ഇനി ഇന്ത്യൻ പൗരന്മാരല്ല. പൗരത്വ പട്ടികയ്ക്ക് പുറത്തായ ആളുകളുടെ എണ്ണം അസമിലെ മൊത്തം ജനസംഖ്യയുടെ 6 ശതമാനമാണ്. 

Full View

Tags:    

Similar News