ഡല്‍ഹിയിലെ അതിക്രമം: അക്രമത്തിന് പ്രേരിപ്പിച്ചവരെയും അക്രമത്തില്‍ പങ്കാളികളായ പോലിസിനെതിരേയും നടപടിയെടുക്കണം-പോപുലര്‍ഫ്രണ്ട്

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഈ അതിക്രമങ്ങള്‍ സ്വമേധയാ ഉണ്ടായതല്ല. മറിച്ച് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Update: 2020-02-24 18:43 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അക്രമം അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്നും അക്രമത്തിന് പ്രേരിപ്പിച്ച സിഎഎ അനുകൂലികളായ പ്രതിഷേധക്കാര്‍ക്കെതിരേയും അക്രമത്തില്‍ പങ്കാളികളായ പോലിസിനെതിരേയും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഈ അതിക്രമങ്ങള്‍ സ്വമേധയാ ഉണ്ടായതല്ല. മറിച്ച് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പൗരത്വ അനുകൂല സംഘങ്ങള്‍ അക്രമങ്ങള്‍ക്ക് തുടക്കമിടുമ്പോള്‍ പോലിസ് കയ്യുംകെട്ടി നോക്കി നില്‍ക്കുക മാത്രമല്ല മുസ്‌ലിംകളെ ആക്രമിക്കുന്നതില്‍ പങ്കാളികളാവുകയും ചെയ്തത് ഡല്‍ഹി പോലിസിനെ ലജ്ജിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാ അക്രമ പ്രവര്‍ത്തനങ്ങളെയും ശക്തമായി അപലപിക്കുന്നതായും ദുരിതബാധിത പ്രദേശങ്ങളില്‍ സ്വാഭാവികതയും സമാധാനവും തിരികെ കൊണ്ടുവരാന്‍ ഡല്‍ഹിയിലെ പൗരന്‍മാര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പോപുലര്‍ഫ്രണ്ട് ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.

Tags:    

Similar News