കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം നിഷേധിച്ച് ബിബിസി

ബിബിസി അതിന്‍റെ മാധ്യമ പ്രവർത്തനത്തെ മുറുകെപ്പിടിക്കും. കശ്മീരിലെ സംഭവങ്ങളെ ദുർവ്യാഖ്യാനം ചെയ്തുവെന്ന അവകാശവാദങ്ങളെ ശക്തമായി നിരാകരിക്കു . സാഹചര്യം പക്ഷപാതമില്ലാതെയും കൃത്യമായുമാണ് ഞങ്ങൾ റിപോർട്ട് ചെയ്യുന്നത്.

Update: 2019-08-12 05:24 GMT

ലണ്ടൻ: കശ്മീരില്‍ പ്രതിഷേധം നടന്നിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ വാർത്താകുറിപ്പിനെതിരേ ബിബിസി. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ബിബിസിയുടെ പ്രതിക രണം. കശ്മീരിന്‍റെ പ്രത്യേക പദവി ഉറപ്പ് വരുത്തുന്ന ആർട്ടിക്കിൾ 370ഉം 35 എയും റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരേ കശ്മീരിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ റാലിയുടെയും അതിനു നേരെ സൈന്യത്തിന്റെ പെല്ലെറ്റ്-കണ്ണീർ വാതക ഷെൽ പ്രയോഗവും ദൃശ്യങ്ങളടക്കം ബിബിസി നേരത്തെ പുറത്തു വിട്ടിരുന്നു.

കേന്ദ്രസർക്കാർ നടപടിക്ക് എതിരെ കശ്മീരിൽ സംഭവിക്കുന്നത് ഇനിയും റിപോർട്ട് ചെയ്യുമെന്ന് ബിബിസി ട്വീറ്റ് ചെയ്തു. "ബിബിസി അതിന്‍റെ മാധ്യമ പ്രവർത്തനത്തെ മുറുകെപ്പിടിക്കും. കശ്മീരിലെ സംഭവങ്ങളെ ദുർവ്യാഖ്യാനം ചെയ്തുവെന്ന അവകാശവാദങ്ങളെ ശക്തമായി നിരാകരിക്കു . സാഹചര്യം പക്ഷപാതമില്ലാതെയും കൃത്യമായുമാണ് ഞങ്ങൾ റിപോർട്ട് ചെയ്യുന്നത്. മറ്റ് മാധ്യമങ്ങളെപ്പോലെ നിലവിൽ കടുത്ത നിയന്ത്രണങ്ങൾക്കിടയിലാണ് കശ്മീരിൽ പ്രവർത്തിക്കുന്ന തെങ്കിലും ഞങ്ങൾ സംഭ വങ്ങൾ വാർത്ത നൽകുന്നത് തുടരുക തന്നെ ചെയ്യും" എന്നാണ് ബിബിസി ട്വീറ്റ് ചെയ്തത്.

ഓഗസ്റ്റ് ഒമ്പതിന് നടന്ന വൻ പ്രതിഷേധത്തിന്റെ എക്സ്ക്ലുസിവ് വിഡിയോ ഓ​ഗസ്റ്റ് 10 നാണ് ബിബിസി പുറത്തു വിട്ടത്. ശ്രീന​ഗറിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധം നടന്നുവെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ബിബിസിയുടെ ദൃശ്യം പുറത്ത് വന്നത്.

അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തത് പൂർണ്ണമായും തെറ്റും വ്യാജവുമാണ്. ശ്രീന​ഗറിലും ബരാമുള്ളയിലും ചില ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നടന്നിരുന്നു എന്നാൽ അതിലൊന്നിലും 20 ലധികം പേര് പങ്കെടുത്തില്ല" എന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വസുധ ​ഗുപ്ത ഇന്നലെ അറിയിച്ചിരുന്നു.

Tags:    

Similar News