കര്‍ഷകരെ ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകര്‍; ചിത്രം പങ്കുവച്ച് ധ്രുവ് രതീ

ആര്‍എസ്എസ്സും ബിജെപിയുമാണ് ആക്രമണത്തിന് പിന്നിലെന്ന് കര്‍ഷക സംഘടനകളും പ്രതിഷേധ പാര്‍ട്ടികളും ആരോപിച്ചിരുന്നു.

Update: 2021-01-30 10:06 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ സിംഘുവില്‍ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തിനു നേരെ ആക്രമണം നടത്തിയവരില്‍ ബിജെപി പ്രവര്‍ത്തകരുമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. ആക്ടിവിസ്റ്റ് ധ്രുവ് രതീയാണ് ബിജെപി പ്രവര്‍ത്തകന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സിംഘുവില്‍ കര്‍ഷക പ്രക്ഷോഭത്തിനെതിരേ കല്ലെറിയുന്ന ബിജെപി പ്രവര്‍ത്തകന്‍ പ്രദീപ് കാത്രി തൊലോഡര്‍ എന്നയാളുടെ ചിത്രമാണ് ധ്രുവ് രതീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പ്രദീപ് കാത്രി ബിജെപി പരിപാടിയില്‍ പങ്കെടുക്കുന്നതിന്റേയും ബിജെപി കൊടി ഉയര്‍ത്തി നില്‍ക്കുന്നതിന്റേയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

One of the "locals" who Stonepelted on the farmers 👇

Posted by Dhruv Rathee on Saturday, January 30, 2021

കര്‍ഷക പ്രക്ഷോഭത്തിനെതിരേ പ്രതിഷേധം സംഘടിപ്പിച്ചത് പ്രദേശവാസികളാണെന്ന് ബിജെപിയും ദേശീയമാധ്യമങ്ങളും ആരോപിച്ചിരുന്നു. ഇതിനിടെ പ്രതിഷേധം സംഘടിപ്പിച്ചത് തങ്ങളാണെന്ന അവകാശ വാദവുമായി ഹിന്ദു സേന നേതാവ് രംഗത്തെത്തി. ആര്‍എസ്എസ്സും ബിജെപിയുമാണ് ആക്രമണത്തിന് പിന്നിലെന്ന് കര്‍ഷക സംഘടനകളും പ്രതിഷേധ പാര്‍ട്ടികളും ആരോപിച്ചിരുന്നു. ഇതിനിടേയാണ് അക്രമത്തില്‍ പങ്കെടുക്കുന്ന ബിജെപി പ്രവര്‍ത്തകന്റെ ചിത്രങ്ങള്‍ പുറത്ത് വന്നത്.

പ്രക്ഷോഭസ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ടെത്തിയ സംഘം കര്‍ഷക പ്രക്ഷോഭകരുടെ ടെന്റുകള്‍ പൊളിച്ചുനീക്കിയത്. കര്‍ഷക നിയമത്തെ അനുകൂലിക്കുന്നവരാണ് പോലിസ് സാന്നിധ്യത്തില്‍ ആക്രമണം നടത്തിയത്. പ്രക്ഷോഭം അവസാനിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ദിവസങ്ങളായി സമാധാനപരമായി സമരം നടത്തുന്ന കര്‍ഷകര്‍ക്കു നേരെ മുന്നറിയിപ്പില്ലാതെയെത്തിയവരാണ് ആക്രമണം നടത്തിയത്. തുടര്‍ന്ന് പോലിസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ പോലിസ് നിഷ്‌ക്രിയമായിരുന്നുവെന്നും ആരോപണമുണ്ട്. നേരത്തെയും സിംഘു അതിര്‍ത്തിയില്‍ പ്രദേശവാസികളെന്ന് അവകാശപ്പെട്ട് ഒരു സംഘം ആക്രമണത്തിനു ശ്രമിച്ചിരുന്നെങ്കിലും കര്‍ഷക സംഘടനാ നേതാക്കളുടെ ഇടപെടലാണ് രംഗം ശാന്തമാക്കിയത്.

Tags:    

Similar News