ബഹുജനങ്ങള്‍ ഏറ്റെടുത്തു; കലയുടെ കലാപമായി ആര്‍ട്ട് അറ്റാക്ക്

പ്രതിഷേധത്തില്‍ അണിനിരന്ന ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി പ്രതീകാത്മകമായി തടങ്കല്‍പാളയങ്ങള്‍ കത്തിച്ചുകൊണ്ടാണ് കോഴിക്കോട് ബീച്ചില്‍ ആര്‍ട്ട് അറ്റാക്ക് സമാപിച്ചത്.

Update: 2019-12-26 16:19 GMT

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരേ പ്രതിഷേധാഗ്‌നി തീര്‍ത്ത് കലാകാരന്മാരുടെയും യുവജനങ്ങളുടെയും നേതൃത്വത്തില്‍ പ്രതിഷേധ റാലി. ആര്‍ട്ട് അറ്റാക്ക് എന്ന പേരില്‍ കോഴിക്കോട് നടന്ന പ്രതിഷേധ റാലി അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ ഏറ്റെടുത്തു. ഭരണഘടന അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വിവാദ നിയമങ്ങള്‍ക്കെതിരേ നടന്ന പ്രക്ഷോഭത്തില്‍ രക്തസാക്ഷികളായവരുടെ പ്രതീകാത്മക ശവമഞ്ചങ്ങള്‍ ഏറ്റിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.

രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന മോദിസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികയ്ക്കുമെതിരായ മുദ്രവാക്യങ്ങള്‍ റാലിയില്‍ മുഴങ്ങി. കലാകാരന്‍മാര്‍ പ്രഖ്യാപിച്ച ആര്‍ട്ട് അറ്റാക്ക് പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധ ആക്രമണമായി മാറി. യുഎപിഎ പിന്‍വലിക്കുക, ഭരണഘടന സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

വൈകിട്ട് 4.30ന് കോഴിക്കോട് മാനാഞ്ചിറയില്‍ നിന്നാണ് പ്രതിഷേധ റാലി ആരംഭിച്ചത്. സംവിധായകന്‍ സകരിയ്യ, മുഹ്‌സിന്‍ പരാരി, ഹര്‍ഷാദ്, നടന്‍ മാമുക്കോയ, എഴുത്തുകാരന്‍ പികെ പാറക്കടവ് തുടങ്ങി സിനിമകലാസാംസ്‌കാരിക രം?ഗത്തെ പ്രമുഖര്‍ റാലിയുടെ ഭാഗമായി. ജാമിഅ മില്ലിയ ഇസ്‌ലാമിയയില്‍ നടന്ന പ്രതിഷേധത്തിന്റെ ഭാ?ഗമായി ദേശീയ ശ്രദ്ധ നേടിയ ലദീദ, ആയിഷ റെന്ന തുടങ്ങിയവരും റാലിയില്‍ പങ്കാളികളായി. ബീച്ചില്‍ നടന്ന സമാപനത്തില്‍ ആയിഷ റെന്ന, ലദീദ സംസാരിച്ചു.

പ്രതിഷേധത്തില്‍ അണിനിരന്ന ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി പ്രതീകാത്മകമായി തടങ്കല്‍പാളയങ്ങള്‍ കത്തിച്ചുകൊണ്ടാണ് കോഴിക്കോട് ബീച്ചില്‍ ആര്‍ട്ട് അറ്റാക്ക് സമാപിച്ചത്.  

Tags:    

Similar News