പൗരത്വ നിയമ ഭേദഗതിക്കെതിരേ 'ആര്‍ട്ട് അറ്റാക്ക്'; മഹാപ്രതിഷേധവുമായി കോഴിക്കോട്

പൗരത്വ നിയമ ഭേദഗതിക്കും, സര്‍വകലാശാലകളിലുള്‍പ്പെടെ നടന്ന പോലിസ് അടിച്ചമര്‍ത്തലിനുമെതിരായി 'ആര്‍ട്ട്അറ്റാക്ക്' എന്ന പേരില്‍ കലാകാരന്‍മാരും യുവജനങ്ങളും അണിനിരക്കുന്ന പ്രതിഷേധ പരിപാടി വ്യാഴാഴ്ച്ച വൈകീട്ട് നാലിന് നടക്കും.

Update: 2019-12-25 16:11 GMT

കോഴിക്കോട്: വിവാദമായ പൗരത്വ ബില്ലിനെതിരായ ദേശവ്യാപക പ്രതിഷേധത്തിന് പിന്തുണയര്‍പ്പിച്ച് കോഴിക്കോട് നഗരം. പൗരത്വ നിയമ ഭേദഗതിക്കും, സര്‍വകലാശാലകളിലുള്‍പ്പെടെ നടന്ന പോലിസ് അടിച്ചമര്‍ത്തലിനുമെതിരായി 'ആര്‍ട്ട്അറ്റാക്ക്' എന്ന പേരില്‍ കലാകാരന്‍മാരും യുവജനങ്ങളും അണിനിരക്കുന്ന പ്രതിഷേധ പരിപാടി വ്യാഴാഴ്ച്ച വൈകീട്ട് നാലിന് നടക്കും.

കോഴിക്കോട് മാനാഞ്ചിറയില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി വിവിധ കലാപ്രകടനങ്ങളോടെ കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. ഷഹബാസ് അമന്‍, സമീര്‍ ബിന്‍സി, ആയിശ അബ്ദുല്‍ ബാസിത്ത് എന്നിവര്‍ പ്രതിഷേധ സംഗമത്തില്‍ പാടും. സിനിമ സംവിധായകരായ സകരിയ്യ, മുഹ്‌സിന്‍ പരാരി, ഹര്‍ഷദ്, മാമുക്കോയ, പി കെ പാറക്കടവ് എന്നിങ്ങനെ സിനിമ, കലാ സാംസ്‌കാരികസാമൂഹ്യ രംഗത്തെ പ്രമുഖരും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുക്കും. ഇതിന് പുറമെ രാജീവ് രവി, പാ രഞ്ജിത്ത്, പാര്‍വതി തിരുവോത്ത്, ആഷിഖ് അബു, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ഷെയിന്‍ നിഗം തുടങ്ങിയ പ്രമുഖര്‍ പരിപാടിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹി ജാമിഅ മില്ലിയ സമരത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ലദീദ ഫര്‍സാന, ആയിശ റന്ന, ഷഹീന്‍ അബ്ദുല്ല എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

Tags:    

Similar News