പൗരത്വ ഭേദഗതി ബില്ല് മുസ്‌ലിംവിരുദ്ധ നിയമമെന്ന് ബിബിസി

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും കടന്നതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. അസമിലും ത്രിപുരയിലും ആയിരങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

Update: 2019-12-12 06:42 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് മുസ്‌ലിംവിരുദ്ധ നിയമമെന്ന് ബിബിസി. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന ബില്ലിനെ മുസ്‌ലിംവിരുദ്ധ നിയമമെന്നാണ് ബിബിസി റിപോര്‍ട്ട് ചെയ്തത്.

ഇന്ത്യയുടെ പുതിയ 'മുസ്‌ലിംവിരുദ്ധ' നിയമം കോളിളക്കത്തിന് കാരണമാകും. ഇന്ത്യന്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന ഗുരുതര ആരോപണം ബിബിസി റിപോര്‍ട്ടിലൂടെ ഉന്നയിക്കുന്നു.

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും കടന്നതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. അസമിലും ത്രിപുരയിലും ആയിരങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ബില്‍ രാജ്യസഭ പാസാക്കിയതിന് പിന്നാലെ പലയിടത്തും സംഘര്‍ഷം ഉണ്ടായി.

അസമിലും ത്രിപുരയിലും ചില ജില്ലകളില്‍ അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. അസമിലെ ലഖിംപുര്‍, തിന്‍സുകിയ, ദേമാജി, ദിബ്രുഗഡ്, ചാരായിദിയോ, ശിവസാഗര്‍, ജോര്‍ഘട്ട്, കാംരൂപ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. പ്രക്ഷോഭം വ്യാപിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. ഗുവാഹത്തിയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. അസം റൈഫിള്‍സിനെയും പ്രക്ഷോഭകാരികളെ നേരിടാന്‍ രംഗത്തിറക്കിയിട്ടുണ്ട്. ത്രിപുരയിലും കേന്ദ്ര സേനയെ വിന്യസിച്ചതായാണ് റിപോര്‍ട്ട്.  

Tags:    

Similar News