പൗരത്വ പ്രക്ഷോഭകരുടെ പൂര്‍വികരാണ് ഇന്ത്യ വിഭജിച്ചത്: യോഗി ആദിത്യനാഥ്

വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സിഎഎയ്ക്ക് എതിരെയുള്ളതല്ല. ഇന്ത്യയുടെ കുതിപ്പ് തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

Update: 2020-02-01 13:04 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം ഭേദഗതി ചെയ്തതിലുള്ള എതിര്‍പ്പല്ല അവര്‍ പ്രകടിപ്പിക്കുന്നത്. ലോകത്തെ വന്‍ ശക്തിയായി ഇന്ത്യ വളര്‍ന്നുവരുന്നതിലുള്ള മുറുമുറുപ്പാണ് അവര്‍ക്കുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

അവരുടെ പൂര്‍വികരാണ് ഇന്ത്യ വിഭജിച്ചത്. അതിനാല്‍ ഇന്ത്യ ശ്രേഷ്ഠ ഭാരതമായി വളര്‍ന്നു വരുന്നതില്‍ അവര്‍ക്ക് മുറുമുറുപ്പുണ്ട്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സിഎഎയ്ക്ക് എതിരെയുള്ളതല്ല. ഇന്ത്യയുടെ കുതിപ്പ് തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വന്‍ ശക്തിയായി വളര്‍ന്നുവരാന്‍ ഇന്ത്യയ്ക്ക് എങ്ങനെ കഴിയുന്നുവെന്നാണ് അവര്‍ ചോദിക്കുന്നതെന്ന് യോഗി പറഞ്ഞു.

ഈസ്റ്റ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരേ രൂക്ഷ വിമര്‍ശം ഉന്നയിച്ചതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ശാഹീന്‍ബാഗില്‍ നടക്കുന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്താന്‍ എല്ലാവരും ബിജെപിക്ക് വോട്ടുചെയ്യണമെന്നാണ് തിരഞ്ഞെടുപ്പ് റാലികളില്‍ പാര്‍ട്ടി നേതാക്കള്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നത്.

Tags:    

Similar News