അമ്മയുടെ തീരുമാനം അംഗീകരിച്ച് ഷെയിന്‍ നിഗം; ഉല്ലാസം ഡബ്ബ് ചെയ്യും, മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കും
ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാനും ചിത്രീകരണം പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന വെയില്,കുര്‍ബാനി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനും താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഷെയിന്‍ നിര്‍ദേശം നല്കി. നിര്‍ദേശം അംഗീകരിച്ച ഷെയിന്‍ നിഗം ഇത് സംബന്ധിച്ച് രേഖാ മുലം ഉറപ്പ് അമ്മ സംഘടനയ്ക്ക് കൈമാറി. ഇന്ന് രാത്രിയില്‍ ചേര്‍ന്ന അമ്മയുടെ എക്സിക്യൂടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച്് ധാരണയിലെത്തിയത്.ഷെയിന്‍ നിഗമും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ ധാരണയിലെത്തിയെന്ന് യോഗത്തിനു ശേഷം പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അമ്മ സംഘടന പറയുന്ന രീതിയില്‍ എല്ലാ ചെയ്യാന്‍ തയാറാണെന്ന് ഷെയിന്‍ നിഗം സമ്മതിച്ചതായും മോഹന്‍ലാല്‍ പറഞ്ഞു
കൊച്ചി; നടന് ഷെയിന്‍ നിഗമിനെതിരെ ചലച്ചിത്ര നിര്‍മാതാക്കളുടെ വിലക്ക് നീങ്ങാന്‍ വഴിയൊരുങ്ങുന്നു. ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാനും ചിത്രീകരണം പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന വെയില്,കുര്‍ബാനി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനും താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഷെയിന്‍ നിര്‍ദേശം നല്കി. നിര്‍ദേശം അംഗീകരിച്ച ഷെയിന്‍ നിഗം ഇത് സംബന്ധിച്ച് രേഖാ മുലം ഉറപ്പ് അമ്മ സംഘടനയ്ക്ക് കൈമാറി. ഇന്ന് രാത്രിയില്‍ ചേര്‍ന്ന അമ്മയുടെ എക്സിക്യൂടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച്് ധാരണയിലെത്തിയത്. ആദ്യം എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തതിനു ശേഷം യോഗത്തിലേക്ക് ഷെയിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഷെയിന്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ യോഗത്തില്‍ പറഞ്ഞു. ഇതിനുശേഷമാണ് ചര്‍ച ചെയ്ത് വിഷയത്തില്‍ ധാരണയിലെത്തിയത്.
ഷെയിന്‍ നിഗമും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ ധാരണയിലെത്തിയെന്ന് യോഗത്തിനു ശേഷം പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അമ്മ സംഘടന പറയുന്ന രീതിയില്‍ എല്ലാ ചെയ്യാന്‍ തയാറാണെന്ന് ഷെയിന്‍ നിഗം സമ്മതിച്ചതായും മോഹന്‍ലാല്‍ പറഞ്ഞു.വിഷയം അമ്മ സംഘടന ഏറ്റെടുത്തതായി സംഘടന നിര്‍വാഹ സമിതിയംഗം ബാബു രാജ് പറഞ്ഞു.ഉല്ലാസം സിനിമ ഷെയിന്‍ ഡബ്ബു ചെയ്യും. മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗും പൂര്‍ത്തിയാക്കും.നിര്‍മാതാക്കളുമായി പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സംസാരിക്കുമെന്നും ബാബുരാജ് പറഞ്ഞു.
അമ്മ സംഘടന പറയുന്ന രീതിയില്‍ പ്രശ്നം അവസാനിപ്പിക്കാന്‍ ഷെയിന്‍ നിഗം തയാറാണെന്നും ഇതിനായി അമ്മ സംഘടനയെ ഷെയിന്‍ നിഗം ചുമതലപ്പെടുത്തിയെന്നും അമ്മ ജോയിന്റ് സെക്രട്ടറി സിദ്ദീഖ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ നിര്‍മാതാക്കളുമായി സംസാരിക്കും.അതിനു ശേഷം മാത്രമെ അന്തിമമായി വിഷയം പരിഹരിച്ചുവെന്ന് പറയാന്‍ കഴിയു.ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ ചെയ്യണമെന്നും മുടങ്ങിയ ചിത്രങ്ങളുടെ ചിത്രീകരണം എത്രയും പെട്ടന്ന പൂര്‍ത്തിയാക്കണമെന്നും അമ്മ സംഘടന ഷെയിന്‍ നിര്‍ദേശം നല്കി. അതിന് അദ്ദേഹം തയാറാണെന്ന് അറിയിച്ചതായും സിദ്ദീഖ് വ്യക്തമാക്കി. അതേ സമയം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയിന്‍ ആദ്യം പൂര്‍ത്തിയാക്കട്ടെയെന്നും അതിനു ശേഷം ബാക്കി ചര്‍ച്ച നടത്താമെന്നുമാണ് നിര്‍മാതാക്കളുടെ നിലപാട്