നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു; മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കും

താര സംഘടന അമ്മയുടേയും ഫെഫ്കയുടേയും ഇടപെടലാണ് പ്രശ്‌ന പരിഹാരത്തിന് വഴിയൊരുക്കിയത്. അവസാന വട്ട ചര്‍ച്ചയില്‍ സംഘടനാ ഭാരവാഹികളായ ആന്റോ ജോസഫ്, ഇടവേള ബാബു, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ഷെയ്ന്‍ നിഗത്തേയും ചിത്രീകരണം മുടങ്ങിയ വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത്തിനേയും കുര്‍ബാനിയുടെ സംവിധായകന്‍ വി ജിയോയെയും ചര്‍ച്ചയിലേക്ക് വിളിച്ചിരുന്നു. രണ്ട് സിനിമകള്‍ക്കുമായി നഷ്ടപരിഹാരം നല്‍കാമെന്ന തീരുമാനം ഷെയ്ന്‍ നിഗവും അമ്മ ഭാരവാഹികളും അറിയിച്ചു. വെയില്‍ സിനിമയുടെ ചിത്രീകരണം അടുത്ത വ്യാഴാഴ്ച മുതല്‍ ഇരിങ്ങാലക്കുടയില്‍ പുനരാരംഭിക്കും. 31ന് ഖുര്‍ബാനിക്കൊപ്പം ചേരും

Update: 2020-03-04 13:52 GMT

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമും നിര്‍മ്മാതാക്കളും തമ്മില്‍ നാളുകളായി നിലനിന്നിരുന്ന തര്‍ക്കത്തിന് വിരാമം. നഷ്ടപരിഹാരം നല്‍കാന്‍ ഷെയ്ന്‍ തയ്യാറായതോടെയാണ് മൂന്ന് മാസം നീണ്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരമായത്. നേരത്തെ ചിത്രീകരണം പാതിവഴിയില്‍ മുടങ്ങിയ വെയില്‍ സിനിമയുടെ ചിത്രീകരണം വ്യാഴാഴ്ച പുനരാരംഭിക്കും. താര സംഘടന അമ്മയുടേയും ഫെഫ്കയുടേയും ഇടപെടലാണ് പ്രശ്‌ന പരിഹാരത്തിന് വഴിയൊരുക്കിയത്. അവസാന വട്ട ചര്‍ച്ചയില്‍ സംഘടനാ ഭാരവാഹികളായ ആന്റോ ജോസഫ്, ഇടവേള ബാബു, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ഷെയ്ന്‍ നിഗത്തേയും ചിത്രീകരണം മുടങ്ങിയ വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത്തിനേയും കുര്‍ബാനിയുടെ സംവിധായകന്‍ വി ജിയോയെയും ചര്‍ച്ചയിലേക്ക് വിളിച്ചിരുന്നു.

രണ്ട് സിനിമകള്‍ക്കുമായി നഷ്ടപരിഹാരം നല്‍കാമെന്ന തീരുമാനം ഷെയ്ന്‍ നിഗവും അമ്മ ഭാരവാഹികളും അറിയിച്ചു. വെയില്‍ സിനിമയുടെ ചിത്രീകരണം അടുത്ത വ്യാഴാഴ്ച മുതല്‍ ഇരിങ്ങാലക്കുടയില്‍ പുനരാരംഭിക്കും. 31ന് ഖുര്‍ബാനിക്കൊപ്പം ചേരും. വെയില്‍ സിനിമയുടെ നിര്‍മാതാവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്് സിനിമയുടെ ചിത്രീകരണം പാതി വഴിയില്‍ മുടങ്ങിയതോടെ കഴിഞ്ഞ നവംബര്‍ 28നായിരുന്നു ഷെയ്ന്‍ നിഗവുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ധാരണയില്‍ എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന താര സംഘടനയുടെ എക്സിക്യൂട്ടിവ് യോഗത്തിലാണ് തര്‍ക്കം അവസാനിപ്പിക്കാനുള്ള ഏകദേശ ധാരണയില്‍ എത്തിയത്.

ഷെയിന്‍ നിഗത്തിനെയും യോഗത്തിലേക്ക് വിളിച്ചുവരിത്തിയാണ് തര്‍ക്കപരിഹാര നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തത്. നഷ്ടപരിഹാരം നല്‍കുവാന്‍ തയാറാണെന്ന് ഷെയിന്‍ താരങ്ങളുടെ സംഘടനയെ അറിയിച്ചു. ഈ നിര്‍ദ്ദേശം സംഘടന നിര്‍മാതാക്കളെ അറിയിക്കുകയും അവര്‍ അംഗീകരിക്കുകയും ചെയ്തതോടെയാണ് പ്രശ്നപരിഹാരത്തിന് വഴി തുറന്നത്. ഏപ്രില്‍ 15 മുതല്‍ പുതിയ സിനിമകളില്‍ അഭിനയിച്ച് തുടങ്ങാനും സംഘടന അനുമതി നല്‍കി. ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയിലിലായിരിക്കും ആദ്യം അഭിനയിക്കുക. അതിന് ശേഷം ഖുര്‍ബാനിയുടെ സെറ്റിലെത്തും. ഈ മാസം 31നായിരിക്കും ഖുര്‍ബാനിയുടെ ചിത്രീകരണത്തിനായി എത്തുകയെന്ന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇതോടെ നാല് മാസമായി നീണ്ട തര്‍ക്കങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമാണ് പരിഹാരമായത്. 

Tags:    

Similar News