രാജസ്ഥാനില്‍ പോലിസുകാരനെ തല്ലിക്കൊന്ന കേസില്‍ സ്ത്രീ ഉള്‍പ്പെടെ നാലു പേര് കസ്റ്റഡിയില്‍
ഹമീല കി ബീര്‍ ഗ്രാമത്തിലെ നൈനാ ദേവി, മകന് നാഗേശ്വര്‍, ഇയാളുടെ സുഹൃത്തുക്കളായ ലക്ഷ്മണ്, മുകേഷ് എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
ജയ്പൂര്‍: ഭീമില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് അന്വേഷിക്കാനെത്തിയ ഹെഡ് കോണ്‍സ്റ്റബിള്‍ ഗനി മുഹമ്മദിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ നാല് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഹമീല കി ബീര്‍ ഗ്രാമത്തിലെ നൈനാ ദേവി, മകന് നാഗേശ്വര്‍, ഇയാളുടെ സുഹൃത്തുക്കളായ ലക്ഷ്മണ്, മുകേഷ് എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
കേസ് അന്വേഷിക്കുന്നതിന് നിരവധി ടീമുകള്‍ രൂപീകരിച്ചതായും കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലിസ് പ്രസ്താവനയില്‍ അറിയിച്ചു.
ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ ഗനിയെ നൈനാ ദേവിയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്നു ഇരുമ്പ് ദണ്ഡുകള് ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഗനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സക്കിടെ മരിക്കുകയായിരുന്നു.
ഞായറാഴ്ച പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഗനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് അന്വേഷണം തുടരുകയാണ്.