16കാരിയെ ഒമ്പതു പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കി; മൂന്നു പേര്‍ അറസ്റ്റില്‍

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ക്ലാസുകഴിഞ്ഞ് 12ാം ക്ലാസുകാരി സഹപാഠിക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒന്‍പതംഗസംഘം ഇവരെ തടഞ്ഞുനിര്‍ത്തി. ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെ ബോധം നഷ്ടപ്പെടുംവരെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു

Update: 2021-02-03 17:50 GMT

റാഞ്ചി: ചത്തീസ്ഗഡിലെ ഗോത്രവര്‍ഗ ഭൂരിപക്ഷ മേഖലയായ ജാഷ്പൂര്‍ ജില്ലയില്‍ 16കാരിയെ ഒമ്പതു പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തതായി പോലിസ്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ചൊവ്വാഴ്ചയാണ് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.

അന്നു വൈകീട്ട് തന്നെ പെണ്‍കുട്ടിയും ബന്ധുക്കളും ജാഷ്പൂര്‍ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. ഒളിവിലുള്ള മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും സ്‌റ്റേഷന്‍ ഓഫിസര്‍ പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ക്ലാസുകഴിഞ്ഞ് 12ാം ക്ലാസുകാരി സഹപാഠിക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒന്‍പതംഗസംഘം ഇവരെ തടഞ്ഞുനിര്‍ത്തി. ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെ ബോധം നഷ്ടപ്പെടുംവരെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികളെല്ലാം സമീപപ്രദേശത്തുള്ളവരാണെന്നും സംഭവത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News