മസ്തിഷ്‌കജ്വരം മൂലം കുട്ടികള്‍ മരിച്ച ആശുപത്രിക്ക് സമീപം തലയോട്ടികള്‍ കണ്ടെത്തി

ആശുപത്രിയ്ക്ക് പിന്നിലെ വനപ്രദേശത്ത് നിന്നാണ് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തലയോട്ടികളും എല്ലുകളുമുള്‍പ്പെടെയുള്ളവയാണ് ഇവിടെനിന്ന് കണ്ടെത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Update: 2019-06-22 15:28 GMT

മുസഫര്‍പുര്‍: മസ്തിഷ്‌കജ്വരം ബാധിച്ച് നൂറിലധികം കുട്ടികള്‍ മരിച്ച ബിഹാറിലെ മുസഫര്‍പുര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്ത് നിന്ന് തലയോട്ടികള്‍ ഉള്‍പ്പെടെയുള്ള മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആശുപത്രിയ്ക്ക് പിന്നിലെ വനപ്രദേശത്ത് നിന്നാണ് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

തലയോട്ടികളും എല്ലുകളുമുള്‍പ്പെടെയുള്ളവയാണ് ഇവിടെനിന്ന് കണ്ടെത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള അന്വേഷണസംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടം വകുപ്പ് ഉപേക്ഷിച്ചവ ആയിരിക്കാം ഇതെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എസ് കെ ഷാഹി മാധ്യമങ്ങളോട് പറഞ്ഞു. കുറച്ചു കൂടി മനുഷ്യത്വപരമായ സമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റെടുക്കാന്‍ ആളില്ലാത്ത മൃതശരീരങ്ങള്‍ ആശുപത്രിക്ക് പിറകില്‍ ദഹിപ്പിച്ചിരുന്നതായി റിപോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ മുസാഫര്‍പുര്‍ ജില്ല മജിസ്‌ട്രേറ്റ് അലോക് രഞ്ജന്‍ ഘോഷ് മെഡിക്കല്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News