രാഹുല്‍ ഇന്ന് കേരളത്തിലെത്തും; ആവേശംവിതറി പ്രിയങ്കയും ഒപ്പം; പത്രിക നാളെ സമര്‍പ്പിക്കും

അസമില്‍ നിന്ന് രാത്രി എട്ടോടെ കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം കോഴിക്കോട്ട് എത്തുന്ന തരത്തിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ താമസിക്കും.

Update: 2019-04-03 02:28 GMT

കോഴിക്കോട്: അമേത്തിക്കൊപ്പം വയനാട്ടിലും മല്‍സരിക്കുന്ന രാഹുല്‍ ഗാന്ധി ഇന്നു രാത്രി കോഴിക്കോട്ടെത്തും. അവിടെനിന്ന് ഹെലികോപ്റ്റര്‍മാര്‍ഗം വയനാട്ടിലെത്തി നാളെ രാവിലെ നാളെ രാവിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പത്രികാ സമര്‍പ്പണത്തിന് പ്രിയങ്കഗാന്ധി രാഹുലിനൊപ്പമുണ്ടാവും.

അസമില്‍ നിന്ന് രാത്രി എട്ടോടെ കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം കോഴിക്കോട്ട് എത്തുന്ന തരത്തിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ താമസിക്കും.

നാളെ രാവിലെ ഒമ്പതോടെ ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക് തിരിക്കും. വിക്രം മൈതാനത്ത് നിന്ന് പറന്നുയരുന്ന ഹെലികോപ്റ്റര്‍ വയനാട് കലക്ട്രേറ്റിന് സമീപമുള്ള സ്‌കൂള്‍ മൈതാനത്തിറങ്ങും. അവിടെ നിന്ന് യുഡിഎഫ് പ്രവര്‍ത്തകരുടെ റോഡ് ഷോയുടെ അകമ്പടിയോടെ കലക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

അതേസമയം, പ്രിയങ്കാ ഗാന്ധി രാഹുലിനൊപ്പം കോഴിക്കോട്ടെത്തില്ലെന്നാണ് സൂചന. നാളെ രാവിലെ മാത്രമേ പ്രിയങ്ക ഗാന്ധി രാഹുലിനൊപ്പം ചേരു.രാഹുലിന്റെ വരവിന്റെ മുന്നോടിയായി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസിനക്, കെ സി വേണുഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ കോഴിക്കോട്ടെത്തി. വയനാട് മണ്ഡലത്തില്‍ ഉള്‍പെടുന്ന പ്രസിഡന്റുമാര്‍, കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗവും ഇന്നു കോഴിക്കോട് നടക്കുന്നുണ്ട്.

Tags:    

Similar News