സായുധസംഘങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പാകിസ്താനോട് യുഎസ്

ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും എന്തു വിലകൊടുത്തും സംഘര്‍ഷം ഒഴിവാക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Update: 2019-02-27 04:10 GMT

വാഷിങ്ടണ്‍: സായുധസംഘടനകള്‍ക്കെതിരേ 'അര്‍ത്ഥപൂര്‍ണമായ' നടപടി സ്വീകരിക്കണമെന്ന് പാകിസ്താനോട് യുഎസ്. നിയന്ത്രണ രേഖയില്‍ കടന്നു കയറി ജയ്‌ഷെ ക്യാംപുകള്‍ക്കുനേരെ ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെയാണ് യുഎസ് ഈ ആവശ്യമുയര്‍ത്തിയത്. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കാനും യുഎസ് ഭരണകൂടം ആഹ്വാനം ചെയ്തു.

ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും എന്തു വിലകൊടുത്തും സംഘര്‍ഷം ഒഴിവാക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ സൈനിക നടപടിയിലേക്ക് കടക്കുന്നത് ഒഴിവാക്കാന്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഇന്ത്യാ, പാക് വിദേശകാര്യമന്ത്രിമാരോട് ആവശ്യപ്പെടുന്നതായും പോംപിയോ വ്യക്തമാക്കി. തങ്ങളുടെ മണ്ണില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സായുധസംഘങ്ങള്‍ക്കെതിരേ പാകിസ്താന്‍ അടിയന്തിരമായ അര്‍ത്ഥപൂര്‍ണമായ നടപടി കൈകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നിയന്ത്രണ രേഖ കടന്ന് പാകിസ്താനിലെ മൂന്നു സായുധകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയിരുന്നു.

Tags:    

Similar News