മെസ്സിയുടെ അവാര്‍ഡ് തിരിമറിയെന്ന്; ആരോപണവുമായി പ്രമുഖര്‍ രംഗത്ത്

വോട്ടുകളുടെ വിവരങ്ങള്‍ ഫിഫ പ്രസിദ്ധപ്പെടുത്തിയതോടെയാണ് വിവാദം തുടരുന്നത്. സുഡാന്‍ ദേശീയ ടീം പരിശീലകന്‍ സ്രാവ്‌കോ ലൊഗാറൂസിച്ച് നിക്കാരാഗ്വേ ക്യാപ്റ്റന്‍ ജുവാന്‍ ബരീറ എന്നിവരാണ് ഫിഫയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും വോട്ട് ചെയ്തത് ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്കാണ്.

Update: 2019-09-26 18:46 GMT

റോം: ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡ് സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്വന്തമാക്കിയത് തട്ടിപ്പിലൂടെയെന്ന് ആരോപണം. തട്ടിപ്പിന് ഫിഫ കൂട്ട് നിന്നെന്നും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഫുട്‌ബോള്‍ വിദ്ഗധര്‍ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ ഡെക്കിനെയും പിന്തള്ളി ബാഴ്‌സ താരം മെസ്സി അവാര്‍ഡ് സ്വന്തമാക്കിയത്. അവാര്‍ഡിനായി ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ട താരം വാന്‍ ഡെക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ വ്യക്തിഗതാ നേട്ടത്തില്‍ മുന്‍ പന്തിയിലുള്ള മെസ്സിയെയാണ് ഫിഫ തിരഞ്ഞെടുത്തത്.

എന്നാല്‍ ചെയ്ത വോട്ടുകളുടെ വിവരങ്ങള്‍ ഫിഫ പ്രസിദ്ധപ്പെടുത്തിയതോടെയാണ് വിവാദം തുടരുന്നത്. സുഡാന്‍ ദേശീയ ടീം പരിശീലകന്‍ സ്രാവ്‌കോ ലൊഗാറൂസിച്ച് നിക്കാരാഗ്വേ ക്യാപ്റ്റന്‍ ജുവാന്‍ ബരീറ എന്നിവരാണ് ഫിഫയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും വോട്ട് ചെയ്തത് ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്കാണ്. എന്നാല്‍ ഫിഫ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വോട്ട് മെസ്സിക്ക് നല്‍കിയതായാണ് കാണുന്നത്.ഫിഫ വോട്ട് ചെയ്യാന്‍ അനുവദിച്ച സമയത്തിന് മുമ്പ് വോട്ട് ചെയ്തിട്ടും നിരവധി വോട്ടുകള്‍ തഴയപ്പെട്ടുവെന്നും ഇതിന്റെ കാരണം ഫിഫ വ്യക്തമാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഈജിപ്ത് കോച്ചും ക്യാപ്റ്റനും വോട്ട് ചെയ്തത് സലായ്ക്കായിരുന്നു. എന്നാല്‍ ഇവരുടെ വോട്ട് ഫിഫ അസാധുവാക്കുകയായിരുന്നു. ഇരുവരും ക്യാപിറ്റല്‍ ലെറ്ററില്‍ ഒപ്പിട്ടതിനാലാണ് വോട്ട് അസാധുവാക്കിയതെന്നാണ് ഇതില്‍ ഫിഫയുടെ വിശദീകരണം. വോട്ടിങില്‍ സലാ നാലാം സ്ഥാനത്തായിരുന്നു. അവാര്‍ഡ് ചടങ്ങില്‍ റൊണാള്‍ഡോ എത്താത്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.


Tags:    

Similar News