തുടര്‍ തോല്‍വി; കോച്ച് ലോപെറ്റഗുയി പടികടത്തി റയല്‍

Update: 2018-10-30 05:53 GMT

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിലും ചാംപ്യന്‍സ് ലീഗിലുമായി തുടര്‍ തോല്‍വികള്‍ നേരിട്ടു കൊണ്ടിരുന്ന റയലില്‍ അഴിച്ചു പണി നടത്തി് ടീം അധികൃതര്‍. പരിശീലകന്‍ ജുലന്‍ ലോപെറ്റഗുയിയെ പുറത്താക്കുമെന്ന് സൂചന നല്‍കിയിരുന്ന റയല്‍ ഒടുവില്‍ അത് യാഥാര്‍ഥ്യമാക്കി. സോകകപ്പില്‍ സ്പാനിഷ് ടീമിന്റെ പരിശീലകന്‍ സ്ഥാനത്ത് നിന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ റയലിലേക്ക് ചേക്കേറിയ ജുലന്‍ ലോപെറ്റഗുയിയെ പടികടത്തി. ഇദ്ദേഹം പുറത്താക്കപ്പെട്ടതോടെ റയല്‍ മാഡ്രിഡ് ബി ടീം സാന്റിഗോ സോളാരിയെ ഇടക്കാല കോച്ചായി നിയമിച്ചു. അവസാന മല്‍സരമായ ബാഴ്‌സലോണയ്‌ക്കെതിരായ എല്‍ ക്ലാസിക്കോയിലെ 5-1ന്റെ നാണംകെട്ട തോല്‍വിയാണ് കോച്ചിന്റെ പണിതെറിപ്പിക്കുന്നതില്‍ കൂടുതല്‍ ആക്കം കൂട്ടിയത്.
അന്റോണിയോ കോന്റെയെ എത്തിക്കാനായി റയല്‍ ടീമില്‍ താല്‍ക്കാലിക പരിശീലകനെ ചുമതലപ്പെടുത്തുകയായിരുന്നു. നേരത്തെ ചാംപ്യന്‍സ് ലീഗില്‍ വിക്ടോറി പ്ലാസനെ തോല്‍പ്പിച്ചുകൊണ്ട് റയല്‍ വിജയവഴിയിലെത്തിയെന്ന് സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ എല്‍ക്ലാസിക്കോയിലെ തോല്‍വി ലോപെറ്റെഗുയിയുടെ സ്ഥാനചലനത്തിന് മറ്റൊരു കാരണവുമായി.
എല്‍ ക്ലാസിക്കോയില്‍ ജയിച്ചിരുന്നെങ്കില്‍ മുന്‍ സ്പാനിഷ് പരിശീലകന് താല്‍്കാലികമായിട്ടെങ്കിലും സ്ഥാനം നിലനിര്‍ത്താമായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ് ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചതാണ് സ്ഥാനം നഷ്ടപ്പെടാന്‍ കാരണം. കോന്റെ അടുത്തയാഴ്ച ചുമതലയേല്‍ക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. നിലവിലെ ലാ ലിഗയില്‍ ഒമ്പതാം സ്ഥാനത്താണ് റയല്‍ ഇപ്പോള്‍. കഴിഞ്ഞ അഞ്ചു കളിയില്‍ ഒന്നില്‍ പോലും റയലിന് ജയം നേടാനായിട്ടില്ല. 2009നുശേഷം ആദ്യമായാണ് റയല്‍ തുടര്‍ച്ചയായ മൂന്നു ലീഗ് മല്‍സരങ്ങളില്‍ തോല്‍ക്കുന്നത്.
Tags:    

Similar News