കിരീട പ്രതീക്ഷയ്ക്ക് വിള്ളല്‍; റയലിന് സമനില; ബാഴ്‌സ ഇന്നിറങ്ങും

ബാഴ്‌സലോണ വിയ്യാറലിനെ നേരിടും.

Update: 2021-04-25 07:13 GMT


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീട പ്രതീക്ഷയുമായി മുന്നോട്ട് പോവുന്ന റയല്‍ മാഡ്രിഡിന് വന്‍ തിരിച്ചടി.റയല്‍ ബെറ്റിസിനെ നേരിട്ട റയലിന് സമനിലയാണ് ഫലം. ഗോള്‍ രഹിത സമനിലയിലാണ് ബെറ്റിസ് റയലിനെ കുരുക്കിയത്. ലീഗില്‍ 71 പോയിന്റുമായി അത്‌ലറ്റിക്കോയ്ക്ക് താഴെ രണ്ടാമതായി നില്‍ക്കുന്ന റയല്‍ ജയിച്ചിരുന്നെങ്കില്‍ ഒന്നാമതെത്തുമായിരുന്നു. അതിനിടെ പരിക്കില്‍ നിന്നും മോചിതനായ ഈഡന്‍ ഹസാര്‍ഡ് റയലിനായി ഇറങ്ങിയിരുന്നു.ബാഴ്‌സയാണ് റയലിന് തൊട്ടുതാഴെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിടും. മറ്റൊരു മല്‍സരത്തില്‍ ബാഴ്‌സലോണ വിയ്യാറലിനെ നേരിടും. ബാഴ്‌സയ്ക്ക് തൊട്ടുതാഴെയുള്ള സെവിയ്യ ഗ്രനാഡയെ നേരിടും.




Tags:    

Similar News