സ്പാനിഷ് ലീഗ്; അത്‌ലറ്റിക്കോ മാഡ്രിഡിന് വമ്പന്‍ ജയം; റയലിന് സമനില

സെവിയ്യ റയല്‍ സോസിഡാഡിനെ 2-1ന് പരാജയപ്പെടുത്തി.

Update: 2021-04-19 00:02 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് തകര്‍പ്പന്‍ ജയം കരസ്ഥമാക്കിയപ്പോള്‍ റയല്‍ മാഡ്രിഡിന് സമനില. ഐബറിനെതിരേ അഞ്ച് ഗോളിനാണ് അത്‌ലറ്റിക്കോ ജയിച്ചത്. ജയത്തോടെ അത്‌ലറ്റിക്കോയുടെ(70) ഒന്നാം സ്ഥാനത്തെ ലീഡ് മൂന്ന് പോയിന്റായി. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് ഗെറ്റഫെയോട് ഗോള്‍ രഹിത സമനില വഴങ്ങി. ഗെറ്റഫെയോട് റയല്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മറ്റ് മല്‍സരങ്ങളില്‍ വിയ്യാറല്‍ ലെവന്റേയെ 5-1ന് തോല്‍പ്പിച്ചു. സെവിയ്യ റയല്‍ സോസിഡാഡിനെ 2-1ന് പരാജയപ്പെടുത്തി. വലന്‍സിയയെ റയല്‍ ബെറ്റിസ് 2-2 സമനിലയില്‍ പിടിച്ചു.




Tags:    

Similar News