വാരണാസിയിലെ പ്രവാസി സമ്മേളനം ടൂറിസം മേളയാക്കിയെന്ന് ആരോപണം

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന 15ാമത് പ്രവാസി ഭാരതീയ ദിവാസ് ടുറിസം മേളയായി മാറിയെന്നും പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഇതിനെ ഉപയോഗപ്പെടുത്തിയെന്നും ജിദ്ദയില്‍നിന്നുള്ള ഏക പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ ഒഐസിസി ജിദ്ദ വെസ്‌റ്റേണ്‍ റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ വര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഏകദേശം 850 കോടി രൂപയാണ് സമ്മേളനത്തിനായി കേന്ദ്ര, യുപി സര്‍ക്കാരുകള്‍ ചെലവഴിച്ചത്.

Update: 2019-01-29 20:05 GMT

ജിദ്ദ: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന 15ാമത് പ്രവാസി ഭാരതീയ ദിവാസ് ടുറിസം മേളയായി മാറിയെന്നും പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഇതിനെ ഉപയോഗപ്പെടുത്തിയെന്നും ജിദ്ദയില്‍നിന്നുള്ള ഏക പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ ഒഐസിസി ജിദ്ദ വെസ്‌റ്റേണ്‍ റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ വര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഏകദേശം 850 കോടി രൂപയാണ് സമ്മേളനത്തിനായി കേന്ദ്ര, യുപി സര്‍ക്കാരുകള്‍ ചെലവഴിച്ചത്.

പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ക്കും പലവിധത്തിലും പണം ലഭിക്കാന്‍ വേണ്ടിയുള്ള ഉല്‍സവമാമാങ്കമായി പ്രവാസി സമ്മേളനം മാറി. ജനുവരി 9 നു ദക്ഷിണാഫ്രിക്കയിലെ ഗാന്ധിജിയുടെ തിരിച്ചുവരവിനെ ഒര്‍മപ്പെടുത്തി നടക്കുന്ന പ്രവാസി ദിനമാണ് പതിവിനുവിരുദ്ധമായി കുംഭമേളയോടനുബന്ധിച്ചു നടത്തിയത്. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ അധിവസിക്കുന്ന ഗള്‍ഫ് മേഖലയിലെ പ്രവാസികളെക്കുറിച്ച് സമ്മേളനത്തില്‍ സൂചിപ്പിക്കുക പോലും ചെയ്തില്ല. തിരിച്ചുവരുന്നവര്‍ക്കുള്ള പുനരധിവാസ പദ്ധതിയെപ്പറ്റി പറയാനും സമയം കണ്ടെത്താതെ ഓരോ പ്രവാസിയും അഞ്ച് വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഗള്‍ഫ് പ്രവാസത്തിനു 62 ശതമാനമാണ് കുറവുവന്നത്. എന്നിട്ടും തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ആവശ്യമായ പുനരധിവാസത്തിനോ അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള ഒരു ചര്‍ച്ചപോലും മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ സംഘടിപ്പിച്ചില്ല. സുപ്രിംകോടതിയുടെ കര്‍ശനമായ ഇടപെടലുണ്ടായിട്ടും പ്രവാസി വോട്ടിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കാത്തത് തികഞ്ഞ അവഗണനയാണെന്നും മുനീര്‍ കുറ്റപ്പെടുത്തി.

Tags: