എ സഈദ്, ഇന്ത്യന്‍ ഗ്രാമങ്ങളിലെ കനല്‍പഥങ്ങള്‍ താണ്ടിയ നേതാവ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2019-04-02 16:27 GMT

ദമ്മാം: ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെ സഞ്ചരിച്ച് മുസ്‌ലിംകളുടെയും ദലിത് ജനവിഭാഗങ്ങളുടെയും നരകതുല്യജീവിതങ്ങളെ നേരിട്ടനുഭവിച്ച് അവര്‍ക്ക് തലോടലും ആത്മവിശ്വാസവും നല്‍കിയ ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയനേതാവും മതപണ്ഡിതനുമായിരുന്നു വിടപറഞ്ഞ എസ്ഡിപിഐ മുന്‍ ദേശീയ അധ്യക്ഷന്‍ എ സഈദെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരളഘടകം സ്‌റ്റേറ്റ് കമ്മിറ്റി അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും നവരാഷ്ട്രീയ മുന്നേറ്റ പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണെന്ന് സോഷ്യല്‍ഫോറം സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് നാസര്‍ കൊടുവള്ളി, ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍തൊടി, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നമീര്‍ ചെറുവാടി എന്നിവര്‍ അനുസ്മരിച്ചു.  

Tags: