ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് കസ്റ്റംസ് പിടിയില്‍

ഒരു യാത്രക്കാരനാണ് ശരീരത്തിലൊളിപ്പിച്ച് ഹാഷിഷും മയക്കുമരുന്ന് ഗുളികകളും കടത്താന്‍ ശ്രമിച്ചതെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.

Update: 2022-03-16 01:04 GMT

ദോഹ: അബൂ സംറ പോര്‍ട്ട് വഴി ഖത്തറിലേക്ക് നിരോധിത വസ്തുക്കള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. ഒരു യാത്രക്കാരനാണ് ശരീരത്തിലൊളിപ്പിച്ച് ഹാഷിഷും മയക്കുമരുന്ന് ഗുളികകളും കടത്താന്‍ ശ്രമിച്ചതെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.

യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് ഇയാള്‍ നിരോധിത വസ്തുക്കള്‍ കടത്തുന്നതായി അധികൃതര്‍ കണ്ടെത്തിയത്. 13.49 ഗ്രാം ഹാഷിഷാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഏതാനും മയക്കുമരുന്ന് ഗുളികകളുമുണ്ടായിരുന്നു. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കൊണ്ടുവരാന്‍ ശ്രമിക്കരുതെന്ന് നേരത്തെ തന്നെ ഖത്തര്‍ കസ്റ്റംസ് വ്യാപകമായ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

കള്ളക്കടത്ത് തടയുന്നതിനുള്ള അത്യാധുനിക ഉപകരങ്ങള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഖത്തറിലെ കസ്റ്റംസിനുണ്ടെന്നും കള്ളക്കടത്തുകാരെ അവരുടെ ശരീര ഭാഷകൊണ്ടുതന്നെ തിരിച്ചറിയാന്‍ സാധിക്കുമമെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

Tags:    

Similar News