സാമൂഹ്യമാധ്യമങ്ങളിലൂടെ വര്‍ഗീയപ്രചാരണം: ടി പി സെന്‍കുമാറിനെ അറസ്റ്റുചെയ്യണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2019-12-01 13:04 GMT

അല്‍ഖോബാര്‍: നിരന്തരമായി സാമൂഹ്യമാധ്യമങ്ങളിലൂടെ മുസ്‌ലിം മതവിഭാഗത്തിനെതിരേ വര്‍ഗീയപരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്ന മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ കേസെടുത്ത് അറസ്റ്റുചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖോബാര്‍ സിറ്റി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ജോലിയില്‍നിന്നും വിരമിച്ചശേഷം സംഘപരിവാര കൂടാരത്തില്‍ സ്ഥിരമാക്കിയ സെന്‍കുമാര്‍ വര്‍ഗീയപരമായ പോസ്റ്റുകള്‍ മാത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.

ഇത് കേരളത്തിന്റെ സാമൂഹ്യപരിസരത്തെ വിഷലിപ്തമാക്കും. ഇയാള്‍ ഡിജിപി ആയിരുന്നപ്പോള്‍ എടുത്ത കേസുകളും നടപടികളും സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി മന്‍സൂര്‍ പൊന്നാനി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് അഹമ്മദ് കബീര്‍ അധ്യക്ഷത വഹിച്ചു. വീരാന്‍ പാലക്കാട്, ഇഖ്ബാല്‍ ചെറായി, ഷെരീഫ് കോട്ടയം സംസാരിച്ചു. 

Tags:    

Similar News