ഖത്തറില്‍ വാഹനാപകടം; മലയാളി യുവതി മരിച്ചു

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ചിപ്പി വര്‍ഗീസ്‌ക മകനൊപ്പം സന്ദര്‍ശക വിസയില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനരികിലേക്കെത്തിയത്.

Update: 2022-03-16 03:30 GMT

ദോഹ: ഖത്തറിലുണ്ടായ കാറപകടത്തില്‍ മലയാളി യുവതി മരിച്ചു. കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസാണ് (25) ചൊവ്വാഴ്ച രാത്രിയില്‍ ഖത്തറിലെ വുഖൈര്‍ ഭാഗത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

ചിപ്പി വര്‍ഗീസിന്റെ മൃതദേഹം വക്‌റയിലെ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ചിപ്പി വര്‍ഗീസ്‌ക മകനൊപ്പം സന്ദര്‍ശക വിസയില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനരികിലേക്കെത്തിയത്.

ഭര്‍ത്താവ് ജെറിന്‍ ജോണ്‍സണും മൂന്ന് മാസം പ്രായമുള്ള മകന്‍ ലൂക്കിനുമൊപ്പം കാറില്‍ യാത്രചെയ്യവേയായിരുന്നു അപകടം. ഇരുവരും ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകാലയിലെ സി വി വില്ലയില്‍ വര്‍ഗീസിന്റേയും ഷൈനിയുകെയും മകളാണ് ചിപ്പി.


Tags:    

Similar News