അഞ്ച് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു

Update: 2018-10-07 09:28 GMT


തിരുവനന്തപുരം: ചുഴിലിക്കാറ്റ് കേരളത്തെ ബാധിക്കാനുള്ള സാധ്യത കുറഞ്ഞതിനെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് അധികൃതര്‍ പിന്‍വലിച്ചു. വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്ത് വീണ്ടും ശക്തിപ്രാപിച്ചിരുന്ന മഴ ഇപ്പോള്‍ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിയോടെ തുറന്ന ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ അടക്കാന്‍ തീരുമാനിച്ചു. ഇന്ന് മൂന്ന് മണിക്കാണ് ഷട്ടര്‍ അടക്കുക.

എന്നാല്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

അതേ സമയം, ചുഴലിക്കാറ്റിന്റെ അതിതീവ്ര മഴയുടെയും ഭീതി പൂര്‍ണമായും അകന്നിട്ടില്ലാത്തതിനാല്‍ എല്ലാ മുന്നൊരുക്ക നിര്‍ദേശങ്ങളും തുടരുവാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
Tags:    

Similar News