ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ കരമാന്‍തോട്, പനമരം പുഴകളില്‍ നിലവിലെ വെള്ളത്തേക്കാള്‍ 20 സെന്റീമീറ്റര്‍ മുതല്‍ 30 സൈന്റി മീറ്റര്‍ വരെ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

Update: 2019-08-22 12:23 GMT

കല്‍പ്പറ്റ: വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ (വെള്ളി) കൂടുതല്‍ ഉയര്‍ത്തുമെന്നു ഡാം അധികൃതര്‍ അറിയിച്ചു. ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സെക്കന്റില്‍ 34 ക്യുബിക് മീറ്റര്‍ വരെ വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടത് ആവശ്യമായതിനാലാണ് ഷട്ടര്‍ തുറക്കുന്നത്.

നാളെ ഉച്ചയ്ക്ക് 12.30 നാണ് ഷട്ടര്‍ ഉയര്‍ത്തുക. ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ കരമാന്‍തോട്, പനമരം പുഴകളില്‍ നിലവിലെ വെള്ളത്തേക്കാള്‍ 20 സെന്റീമീറ്റര്‍ മുതല്‍ 30 സൈന്റി മീറ്റര്‍ വരെ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

മഴ ശക്തമായതിനെ തുടര്‍ന്നു ഈ മാസം ആദ്യത്തിലും ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നിരുന്നു. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയരത്തിലാണു തുറന്നിരുന്നത്.

Tags:    

Similar News