കൊസോവോ പ്രസിഡന്റ് ഹാഷിം താസിക്കെതിരേ യുദ്ധക്കുറ്റം ചുമത്തി

നൂറോളം കൊലപാതകക്കുറ്റമാണ് താസിക്കെതിരേ ചുമത്തിയിരിക്കുന്നത്.

Update: 2020-06-28 17:39 GMT

ബ്രസൽസ്: കൊസോവോ പ്രസിഡന്റ് ഹാഷിം താസിക്കെതിരേ യുദ്ധക്കുറ്റം ചുമത്തി. കൊസോവോയുടെ സെർബിയയുമായുള്ള സ്വാതന്ത്ര്യ പോരാട്ടകാലത്തെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കുന്ന കോടതിയാണ് കൊസോവോ പ്രസിഡന്റ് ഹാഷിം താസിയെയും മറ്റ് ഒമ്പത് പേരെയും പ്രതി ചേർത്ത് യുദ്ധക്കുറ്റം ചുമത്തിയത്.

നൂറോളം കൊലപാതകക്കുറ്റമാണ് താസിക്കെതിരേ ചുമത്തിയിരിക്കുന്നത്.കൊസോവർ അൽബേനിയൻ, റോമാ, സെർബിയൻ ജനങ്ങളെ കൊലപ്പെടുത്തിയെന്ന ക്രിമിനൽ കുറ്റമാണ് താസിയും മറ്റുള്ളവരും നടത്തിയതെന്ന് നെതർലാൻഡിലെ ഹേഗ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഓഫീസ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിർബന്ധിത തിരോധാനം, പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്ന മറ്റ് കുറ്റങ്ങൾ.

സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുസിക്കിനൊപ്പം വൈറ്റ് ഹൗസിൽ ചർച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഈ നടപടി. എന്നാൽ ഹേഗ് കോടതിയിൽ ഉയർന്ന ആരോപണങ്ങളെ തുടർന്ന് തസി ചർച്ച റദ്ദാക്കിയതായി യുഎസ് പ്രത്യേക പ്രതിനിധി റിച്ചാർഡ് ഗ്രെനെൽ ട്വീറ്റിൽ പറഞ്ഞു.

Similar News