ഗസയില്‍ ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിച്ചു; തെളിവ് പുറത്ത്

Update: 2024-05-03 11:10 GMT

ഗസാ സിറ്റി: ആറു മാസത്തിലേറെയായി തുടരുന്ന കൂട്ടക്കുരുതുയില്‍ ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ പുറത്ത്. ഗസ സിറ്റിയിലെ ഒരു സ്‌കൂള്‍ പരിശോധിക്കാന്‍ ഇസ്രായേല്‍ സൈനികര്‍ ഒരു സിവിലിയനെ മനുഷ്യകവചമായി ഉപയോഗിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. വെടിവച്ച് വീഴ്ത്തിയ ഇസ്രായേല്‍ ഡ്രോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ അല്‍ ജസീറയാണ് പുറത്തുവിട്ടത്.


തടവിലാക്കപ്പെട്ട ഫലസ്തീനിയെ മനുഷ്യകവചമായി ഉപയോഗിച്ച് ഇസ്രായേല്‍ സൈനികര്‍ ഷുജയ്യ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട സ്‌കൂള്‍ പരിശോധിക്കുന്നതാണ് വീഡിയോയിലുള്ളത്. 2023 ഡിസംബര്‍ മാസത്തിലേതാണ് ദൃശ്യങ്ങളെന്നാണ് റിപോര്‍ട്ട്. എന്നാല്‍, വീഡിയോയെക്കുറിച്ച് ഇസ്രായേല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

Tags: