കൊല്ലപ്പെട്ട ആണവ ശാസ്ത്രജ്ഞര്‍ക്ക് അമേരിക്ക നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍

'വാഷിങ്ടണ്‍ ഇസ്രായേലിനെ 'നേരിട്ടും അല്ലാതെയും' പിന്തുണയ്ക്കുന്നു. അതിനാല്‍ ഇറാന്‍ ശാസ്ത്രജ്ഞര്‍ക്ക് എതിരായ ഭീകര പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും പിന്തുണയ്ക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും യുഎസ് ഉത്തരവാദിയാണ്'-വിധി കൂട്ടിച്ചേര്‍ത്തു.

Update: 2022-06-23 19:07 GMT

തെഹ്‌റാന്‍: സമീപ വര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട ആണവ ശാസ്ത്രജ്ഞരുടെ കുടുംബങ്ങള്‍ക്ക് നാല് ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി യുഎസിനോട് ആവശ്യപ്പെടാന്‍ ഒരു ഇറാനിയന്‍ കോടതി ഉത്തരവിട്ടതായി എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു.

2020 നവംബറില്‍ പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകം ഉള്‍പ്പെടെ പ്രധാന വ്യക്തികളെ ലക്ഷ്യമിട്ടുള്ള കൊലപാതക പരമ്പരകള്‍ അമേരിക്കയോ ഇസ്രായേലോ അല്ലെങ്കില്‍ രണ്ടും ചേര്‍ന്നോ നടത്തിവരികയാണെന്നും ഇറാന്‍ ആരോപിച്ചു.

ഇറാനിയന്‍ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തിയ കുറ്റകൃത്യങ്ങള്‍ പിന്നില്‍ സയണിസ്റ്റ് ഭരണകൂടമാണെന്ന് വ്യക്തമാണെന്ന് ഇറാന്‍ കോടതി വ്യാഴാഴ്ച പറഞ്ഞു.

'വാഷിങ്ടണ്‍ ഇസ്രായേലിനെ 'നേരിട്ടും അല്ലാതെയും' പിന്തുണയ്ക്കുന്നു. അതിനാല്‍ ഇറാന്‍ ശാസ്ത്രജ്ഞര്‍ക്ക് എതിരായ ഭീകര പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും പിന്തുണയ്ക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും യുഎസ് ഉത്തരവാദിയാണ്'-വിധി കൂട്ടിച്ചേര്‍ത്തു.

കൊല്ലപ്പെട്ട ആണവ ശാസ്ത്രജ്ഞര്‍ക്ക്

അമേരിക്ക നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍

Tags: