സ്വര്‍ണവില പവന് 600 രൂപ കുറഞ്ഞ് 41,600 രൂപയായി

5200 രൂപയാണ് ഗ്രാമിന്റെ വില.

Update: 2020-08-10 06:36 GMT

കോഴിക്കോട്: തുടര്‍ച്ചയായ ദിവസങ്ങളിലെ വിലവര്‍ധനയ്ക്കു ശേഷം സ്വര്‍ണവിലയില്‍ തിരുത്തല്‍. പവന് 600 രൂപകുറഞ്ഞ് 41,600 രൂപയായി. 5200 രൂപയാണ് ഗ്രാമിന്റെ വില.

ആ​ഗസ്ത് ഒന്നിന് 40,160 രൂപയായിരുന്ന വിലയാണ് ഏഴിലെത്തിയപ്പോള്‍ 42,000 രൂപയായി വര്‍ധിച്ചത്. ആറുദിവസം കൊണ്ട് 1,840 രൂപയുടെ വര്‍ധനയായിരുന്നു ഉണ്ടായിരുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 2,033.40 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2072 ഡോളര്‍വരെ പോയതിനുശേഷംമാണ് വിലിയില്‍ ഇടിവുണ്ടായത്. 

Similar News